‘ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ ഗവർണർ നീങ്ങുന്നു; വിസി പുനർനിയമനം കൂടിയാലോചനയില്ലാതെ’

0

 

ചേലക്കര∙ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങുന്നുവെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മലിനെ നിയമിച്ചതിനെയും എം.വി.ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. കൂടിയാലോചിക്കാതെയാണ് മോഹനൻ കുന്നമ്മലിനെ നിയമിച്ചത്. ചാൻസലറുടെ നിയമനം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. കണ്ണൂർ വിസിയുടെ നിയമനത്തിൽ എന്തെല്ലാം ചർച്ചയാണ് നടന്നത്. ഗവർണറുടെ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എൻസിപി കോഴ വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. പണം കൊടുത്ത് എൽഡിഎഫ് എംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ല.

കോഴ വിവാദത്തിൽ വസ്തുതയുണ്ടെങ്കിൽ പരിശോധിക്കും. വിവാദം സിപിഎം ചർച്ച ചെയ്തിട്ടില്ല. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. പൊലീസിന് വീഴ്ചപറ്റിയിട്ടില്ല. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ഗോവിന്ദൻ, തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് കോൺഗ്രസാണെന്നും ആരോപിച്ചു. കോൺഗ്രസിന്റെ 86,000 വോട്ട് ബിജെപിക്ക് മറിച്ചതോടെയാണ് തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. പാലക്കാട് അബ്ദുൽ ഷുക്കൂർ രാജിവച്ചതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പാർട്ടി വിട്ടിട്ടില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *