‘കുറ്റകൃത്യം സമുദായത്തിന്റെ പെടലിക്ക് വയ്‌ക്കേണ്ട; കോൺഗ്രസ്, മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാനെന്നു വിളിച്ചവർക്കൊപ്പം’

0

ചേലക്കര∙  മലപ്പുറം പരാമർശത്തിൽ‌ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം അവിടെ ആയതാണ്. ഇക്കാര്യം പറഞ്ഞാൽ അതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കുറ്റകൃത്യത്തെ സമുദായത്തിന്റെ പെടലിക്ക് വച്ചുകെട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറാണ്. കോൺഗ്രസും അവർക്കൊപ്പം കൂടി. മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാൻ എന്ന് വിളിച്ചവർക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേലക്കര എൽഡിഎഫ് കൺവെൻഷനിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാറായിരുന്നു. അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ സംഘപരിവാർ പൂർണമായും എതിർത്തു. കോൺഗ്രസും എതിർത്തു. കൊച്ചുപാക്കിസ്ഥാൻ എന്നുവിളിച്ചത് ആരായിരുന്നു. മലപ്പുറം ജില്ലയിൽ ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേത് ജില്ലയിലെ കുറ്റകൃത്യം പോലെ തന്നെയാണ്. ഒരു സമുദായത്തിന്റെ കുറ്റകൃത്യമല്ല അത്. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം. അത് സമുദായത്തിന്റെ പെടലിക്ക് വയ്ക്കേണ്ടതില്ല. അങ്ങനെയൊരു നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. – മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്ര വാഗ്ദാനത്തിൽ വിശ്വസിച്ച് നമ്മൾ കാത്തുനിൽക്കുകയാണ്. എന്തുകൊണ്ടാണ് ഇരട്ടത്താപ്പെന്നാണ് എല്ലാവരും ചോദിക്കുന്നത്. ദുരന്തമുണ്ടായാൽ കരഞ്ഞിരിക്കാൻ നാം തയ്യാറായിട്ടില്ല. അത് എങ്ങനെ പരിഹരിക്കാം എന്നാണ് നാം നോക്കിയിട്ടുള്ളത്. വയനാട്ടിലും അതുതന്നെ ചെയ്യും. കേരളം ദുരന്തമേറ്റുവാങ്ങിയ ശേഷം ദുരന്തമേറ്റുവാങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ടു നൽകി. അത് നല്ലത്. എന്നാൽ കേരളത്തോട് എന്താണ് ഈ നിലപാട്. കേരളം നശിക്കട്ടെ, കേരളം മുന്നോട്ടുപോകാൻ പാടില്ലെന്നതാണ് നിലപാട്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം പരാമർശത്തിനും ന്യായീകരണം മുഖ്യമന്ത്രി നൽകി

മലപ്പുറം ജില്ലയിലാണ് കൂടുതൽ സ്വർണം പിടികൂടുന്നത്. അതിന് കാരണം വിമാനത്താവളം അവിടെ ആയതുകൊണ്ടാണ്. ഇക്കാര്യം പറഞ്ഞാൽ അതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാകും. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറാണ്.  ബിജെപി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും ലീഗിനും വർഗീയതയ്ക്കെതിരെ നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം നൽകിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചേലക്കരയിൽ നടന്ന എൽഡിഎഫ് കൺവെൻഷനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വർഗീയതയുടെ ആടയാഭരണങ്ങൾ അണിയുന്നു. മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണം. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തുവെന്ന് പറയുന്നു. മറ്റൊരാൾ ആർഎസ്എസ് ആചാര്യന്റെ മുന്നിൽ വണങ്ങുന്നു.കോൺഗ്രസ് വർഗീയതയുടെ ആടയാഭരണങ്ങൾ എടുത്തണിയുകയാണ്.

കോൺഗ്രസിനും ലീഗിനും വർഗീയതയ്‌ക്കെതിരെ നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചില വർഗീയ ശക്തികൾ അവർക്ക് സ്വാധീനമുണ്ടെന്ന് നടിക്കുന്ന നാടാണ് കേരളം. വർഗീയ സംഘർഷമില്ലാത്ത നാടായി നമ്മുടെ നാട് നിലനിൽക്കുന്നു. അതിന് ഇടയാക്കിയത് എൽഡിഎഫാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാടാഗ്രഹിക്കുന്ന രീതിയിലുള്ള സമാധാനം നൽകാൻ സാധിക്കൂ. എൽഡിഎഫിന് അതിന് കഴിയുന്നു. കോൺഗ്രസിനും ബിജെപിക്കും അത്രകണ്ട് ഈ രീതി സമീപിക്കാൻ സാധിക്കില്ല. വർഗീയതയുടെ ഭാഗമായി കടുത്ത അന്യമത വിരോധവും അക്രമവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *