6 രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ചിലർക്ക് ഭാഗ്യവർധന; സമ്പൂർണ സൂര്യരാശിഫലം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) : സാമ്പത്തികമായി അനുകൂലമായ കാലമാണ്. വീട് പുതുക്കി പണിയും. കുടുംബ ജീവിതം ഊഷ്മളമാകും. തൊഴിൽ രംഗത്ത് കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. യാത്രകൾ ഗുണകരം ആകും. ധനസ്ഥിതി തൃപ്തികരം. കടം കൊടുത്ത പണം മടക്കി കിട്ടും. പഴയ സുഹൃത്തിനെ കണ്ടുമുട്ടും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) : കലാരംഗത്ത് ശോഭിക്കും. മൽസരിച്ച് ഒരു സ്ഥാനം നേടും. കാത്തിരുന്ന ഉത്തരവ് ലഭിക്കും. വിവാഹാലോചനയ്ക്ക് മുടക്കം വരാം. കട ബാധ്യതകൾ പൂർണമായി തീർക്കാൻ കഴിയും. സ്തുത്യർഹമായ സേവനത്തിന് അംഗീകാരം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും. കാർഷിക കാര്യങ്ങളിൽ ഉൽസാഹം വർധിക്കും. തീർഥയാത്രയിൽ പങ്കെടുക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) : സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. അശ്രദ്ധ കൊണ്ട് അപകടം ഉണ്ടാകാം. പരീക്ഷയിൽ നല്ല മാർക്ക് നേടും. വിദേശത്ത് നിന്നും ഒരു സമ്മാനം ലഭിക്കും. പുതിയ വിഷയം പഠിക്കാൻ ആരംഭിക്കും. ആഭരണങ്ങളും അലങ്കാരവസ്തുക്കളും സ്വന്തമാക്കും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) : വിദേശത്തു നിന്നും ഒരു സന്തോഷ വാർത്ത എത്തിച്ചേരും. എതിർപ്പുകൾ തരണം ചെയ്യാൻ കഴിയും. പുതിയ വീട്ടിലേക്ക് താമസം മാറും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. കുടുംബജീവിതം ആഹ്ളാദകരം ആകും. ഉത്തരവാദിത്വം ഏറ്റെടുത്തു പല കാര്യങ്ങളും വിജയിപ്പിക്കും. പ്രവർത്തനരംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) : അനാവശ്യ ചെലവുകൾ വന്നു ചേരും. കുടുംബ ജീവിതം ഊഷ്മളമാകും. ഏറെ കാത്തിരുന്ന കാര്യങ്ങൾ സഫലമാകും. ഈശ്വരാനുകൂലം ഉള്ള സമയം ആണ്. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. സാമ്പത്തിക നില ഭദ്രം ആണ്. നിർമാണ മേഖലയിൽ പണം മുടക്കും. ശത്രുക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ കഴിയും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) : പുതിയ പ്രേമബന്ധം ഉടലെടുക്കും. വിദ്യാർഥികൾ പരീക്ഷയിൽ നല്ലവിജയം നേടും. മറ്റുള്ളവരുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിയും. സഹപ്രവർത്തകരെ സഹായിക്കും. ഉദ്യോഗാർഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. സാമ്പത്തിക ഞെരുക്കം അനുഭവിക്കും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂലമായ കാലമല്ല. ഓഹരി ഇടപാടുകളിൽ നിന്നും വിട്ടു നിൽക്കുക.
തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) : പ്രവർത്തന രംഗത്തെ ബുദ്ധിമുട്ടുകൾ വിട്ടു മാറും. കുടുംബാംഗങ്ങളുമായി ഉല്ലാസ യാത്ര നടത്തും. ആരോഗ്യം തൃപ്തികരമായി തുടരും. പൂർവികസ്വത്ത് നിയമപരമായി കൈവശം വന്നു ചേരും. നിർത്തിവെച്ച പഠനം പുനരാരംഭിക്കും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും. തീരുമാനങ്ങൾ എടുക്കുവാൻ വെച്ച് താമസിപ്പിക്കാതെ നോക്കുക.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) : വരുമാനം വർധിക്കും. അകന്ന് കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഒന്നിച്ചു കഴിയാൻ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. തീർഥ യാത്രയ്ക്ക് അവസരം ലഭിക്കും. അന്യരിൽ നിന്ന് പോലും സഹായം കിട്ടും. അവിവാഹിതരുടെ വിവാഹം നടക്കും. വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. പൊതുവേ മനസ്സമാധാനം ഉള്ള വാരമാണിത്. പഠനം പുനരാരംഭിക്കും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) : കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. കാത്തിരുന്ന സ്ഥാനക്കയറ്റം ലഭിക്കും. വീട് പുതുക്കി പണിയും. സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. വിനോദ യാത്രയിൽ പങ്കു ചേരും. ഈശ്വരാധീനം ഉള്ള കാലമാണ്. പരീക്ഷയിൽ ഉന്നത വിജയം നേടും. ഔഷധ സേവ ആവശ്യമായി വരും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ) : സാമ്പത്തികസ്ഥിതി പുരോഗമിക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. പുതിയ വാഹനം സ്വന്തമാക്കും. വിവാഹ ആലോചനയിൽ തീരുമാനമാകും. പുതിയ ചുമതലകൾ ഏറ്റെടുക്കും. ബിസിനസ് യാത്ര ആവശ്യമായി വരും. ഭൂമിസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും അനുകൂലമായ കാലമാണ്.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) : പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ കഴിയും. കാർഷിക ആദായം വർധിക്കും. കടം കൊടുത്ത പണം മടക്കികിട്ടും. കുടുംബത്തിൽ ഒരു സൽകർമം നടക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ചിലർ വീട് പുതുക്കി പണിയും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. പ്രായം ചെന്നവരെ വാത രോഗം ശല്യം ചെയ്യും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ) : ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം കഴിയാവുന്ന രീതിയിൽ സ്ഥലം മാറ്റം കിട്ടും. മാതാപിതാക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ദീർഘയാത്രയ്ക്ക് അവസരം ലഭിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. തടസ്സപ്പെട്ടു കിടന്ന കാര്യങ്ങൾ തുടരാൻ കഴിയും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ആരോപണങ്ങൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.