തിരുപ്പതിയിലും സുവർണക്ഷേത്രത്തിലും തിരക്കു നിയന്ത്രിക്കുന്നത് നോക്കൂ ശബരിമല വിഷയത്തിൽ സുപ്രീംകോടതി

0

 

ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിന് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന തമിഴ്നാട് സ്വദേശി കെ.കെ. രമേഷന്റെ ഹർജി തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി ഹർജിക്കാരനു നിർദ്ദേശം നൽകി. ഹർജിക്കാരൻ. ശബരിമലയിലെ ഭൂപ്രകൃതി ഉള്‍പ്പടെയുള്ള സവിശേഷമായ സാഹചര്യങ്ങള്‍ കൂടുതലായി ഹൈക്കോടതിക്ക് അറിയാമെന്നും കേരള ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വൈഷ്ണവദേവി, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ മികച്ച ക്രമീകരണങ്ങളാണ് ഉള്ളതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഗുരുദ്വാരകളിലെ ശുചിത്വം ഉള്‍പ്പടെ ശ്രദ്ധിക്കണം. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്ന വൈബ് ശബരിമലയിലെ ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ കാണണമെന്ന് സുപ്രീം കോടതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *