കവി കുഴൂർ വിത്സന് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം

ഹൈദരാബാദ് : പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം കവി കുഴൂർ വിത്സന്. അദ്ദേഹമെഴുതിയ ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ” എന്ന കവിതാ സമാഹാരമാണ് അവാർഡിനു അർഹമായത്….50,001/- രൂപയും കീർത്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ 3ന്..ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമാണ് അവാർഡ് സമ്മാനിക്കുന്നത്.