സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം: കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

0

കൊച്ചി:  സിനെര്‍ജിയ (synergia) അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ് സിനെര്‍ജിയ.
പഴശ്ശിരാജ കോളേജില്‍ നടന്ന ചടങ്ങില്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ബാരി കെ കെ, പഴശ്ശിരാജ കോളേജ് ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ജോഷി മാത്യു, എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. ജോബിന്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.ധാരണാപത്രം ഒപ്പിട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി മാധ്യമ ഗവേഷണം, മാധ്യമങ്ങളിലെ ട്രെന്‍ഡുകളും നവീകരണങ്ങളും, ഇമ്മേഴ്സീവ് ജേണലിസം, ഡിജിറ്റല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു.

ജെയിന്‍ യൂണിവേഴ്‌സിറ്റി ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് സെല്‍ഫ് ഫിനാന്‍സിങ് ഡയറക്ടര്‍ താര ഫിലിപ്പ്, ജെയിന്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫ. മുഹമ്മദ് ഹാഫിലുദ്ധീന്‍ ,പഴശ്ശിരാജ കോളേജ് അസി.പ്രൊഫ. ക്രിസ്റ്റീന ജോസഫ്, മാധ്യമ വിഭാഗം അസോസിയേഷന്‍ സെക്രട്ടറി ധിരന വി.എസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. 30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി യൂണിവേഴ്സിറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *