വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം
ചെന്നൈ: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. കല്ലേറിൽ ട്രെയിനിന്റെ നിരവധി ജനൽ ചില്ലുകൾ തകർന്നു. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെ ആണ് ആക്രമണം. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വർഷം കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരിൽ പലതവണ ആക്രമണമുണ്ടായിരുന്നു.