ഡോ.കെജെ.യേശുദാസും വിജയ് യേശുദാസും മുംബൈയിൽ

‘ഗന്ധർവ്വ ശ്രുതി ലയ’ ഡിസംബർ 14 ന്
മുംബൈ: നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഗാനഗന്ധർവൻ പത്മവിഭൂഷൺ ഡോ.കെ.ജെ യേശുദാസ് മുംബൈയിൽ സംഗീതപരിപാടി നടത്തുന്നു. മകനും പ്രശസ്ത പിന്നണിഗായകനുമായ വിജയ് യേശുദാസും സംഘവും കൂടെയുണ്ട്. അച്ഛനും മകനും ഒരുമിച്ചു സംഗീതക്കച്ചേരി നടത്തുന്നത് മുംബൈയിൽ ആദ്യമായാണ്.
സംഗീതാസ്വാദകാർക്ക് ഏറെ അവിസ്മരണീയമാകാൻപോകുന്ന ഈ ചരിത്ര മുഹൂർത്തം സമ്മാനിക്കുന്നത്
ചെമ്പൂർ അയ്യപ്പസംഘമാണ്. ‘ഗന്ധർവ്വ ശ്രുതിലയ ‘എന്ന് നാമകരണം ചെയ്ത പരിപാടി, 2024 ഡിസംബർ 14 ന് ചെമ്പൂർ ഷെൽകോളനിയിലെ കാമരാജ് മൈതാനത്ത് വൈകുന്നേരം 7 മണിക്ക് അരങ്ങേറും .
പ്രവേശനം സൗജന്യം .