സാഹിത്യ ശിൽപ്പശാല നവംബർ 24ന്

0

 

മുംബൈ : വസായ് കേന്ദ്രമായി പ്രവർത്തിക്കുന്ന, സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല സംഘടിപ്പിക്കുന്നു.
നവംബർ 24ന് വസായിയിൽ നടക്കുന്നപരിപാടി പ്രശസ്‌ത കഥാകൃത്ത് വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും പ്രഭാഷകനുമായ സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.
ഇതിനോടനുബന്ധിച്ച്‌ ചെറുകഥാ മത്സരവും സംഘടിപ്പിക്കുന്നുണ്ട് .
ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയുമാണ്. ചെറുകഥകൾ നവംബർ 15 ന് മുമ്പായി 1 – ഗ്രീൻ പാർക്ക് ശാസ്ത്രിനഗർ വസായ് വെസ്റ്റ് 401202 എന്ന വിലാസത്തിൽ ലഭിക്കണം.
ഒരു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയോടനുബന്ധിച്ച് കവിയരങ്ങും ‘മാധ്യമ രംഗത്തെ അപചയം’ എന്ന വിഷയത്തിൽ ചർച്ചയും നടക്കും. പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.

പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ അറിയിച്ചു. സാഹിത്യ ശിൽപ്പശാലയുടെ നടത്തിപ്പിനായി രാജേന്ദ്രൻ കുറ്റൂർ, ഇ ഹരീന്ദ്രനാഥ് എന്നിവർ കൺവീനർമാരായി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക് : 9930627906 (രാജേന്ദ്രൻ കുറ്റൂർ)

Spread the love

Leave a Reply

Your email address will not be published. Required fields are marked *