സിപിഎം സംസ്ഥാന സമ്മേളനം മാറ്റി; മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്
കൊല്ലം∙ സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വർഷം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്തു നടക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേരത്തെ ഫെബ്രുവരിയിൽ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തീയതിയിലാണ് നടക്കുന്നത്. അവർക്ക് ഹാൾ ഉൾപ്പെടെയുളള സംവിധാനങ്ങൾ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പിബിയെ അറിയിച്ചിരുന്നു. തുടർന്നാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തീയതി മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനും ജില്ലയിൽ സമ്മേളനങ്ങൾക്കിടെ പാർട്ടിയിലുണ്ടായ വിഭാഗീയത ചർച്ച ചെയ്യാനുമാണ് എം.വി.ഗോവിന്ദൻ എത്തിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉൾപ്പെടെയുള്ളവർ ജില്ലാ കമ്മിറ്റി യോഗത്തിൽ സംബന്ധിച്ചു.