ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ; നടി ഗൗതമി പാർട്ടി ഡപ്യൂട്ടി സെക്രട്ടറി

0

 

ചെന്നൈ ∙  ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ ചേർന്ന നടി ഗൗതമിയെ പാർട്ടി നയരൂപീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. 25 കോടിയോളം രൂപ മൂല്യമുള്ള തന്റെ സ്വത്തുക്കൾ അപഹരിക്കപ്പെട്ട സംഭവത്തിൽ ബിജെപി സഹായിക്കാതിരുന്നതിനെ തുടർന്നാണു ഗൗതമി പാർട്ടി വിട്ടത്.19 വർഷംമുൻപ് അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കുമ്പോഴാണ് ഗൗതമി സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി മാനേജർ അഴകപ്പന്റെ പേരിൽ പവർ ഓഫ് അറ്റോർണി നൽകിയത്. ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള സ്ഥലങ്ങൾ വിൽക്കുകയും ഇതിൽനിന്ന് ലഭിച്ച പണമുപയോഗിച്ച് അഴകപ്പൻ തന്റെ കുടുംബാംഗങ്ങളുടെ പേരിൽ സ്ഥലം വാങ്ങിയെന്നുമാണ് പരാതി. അഴകപ്പനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *