വിവാഹ വാഗ്‌ദാനം നൽകി പീഡനം / യുവാവിനെതിരെ വനിതാ ഡോക്റ്ററുടെ പരാതി

0

മുംബൈ : ഫൈസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പിന്നീട് വിവാഹം വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന 40 കാരിയായ വനിതാ ഡോക്ട്ടറുടെ പരാതിയിൽ മലാഡ് നിവാസിയായ 33 കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു .
അവൈസ് താസിൻ അഹമ്മദ് എന്ന പ്രതി ഒരു കോടി രൂപയും 35 പവൻ സ്വർണവും കൈപ്പറ്റിയതായും
കുർള നിവാസിയായ ഡോക്ടർ ആരോപിച്ചു.വിവാഹമോചിതയായ ഇവർ ഫെയ്സ് ബുക്കിലൂടെയാണ് താസിൻ അഹമ്മദുമായി സൗഹൃദത്തിലാകുന്നത്. എംഐഡിസി പോലീസ് സ്റ്റേഷൻ ഫയൽ ചെയ്ത എഫ്ഐആർ പ്രകാരം, 2022 ജൂലൈയ്ക്കും 2024 മെയ് മാസത്തിനും ഇടയിലാണ് ബലാത്സംഗവും വഞ്ചനയും നടന്നത്. തന്നെ വിവാഹം കഴിക്കാമെന്നും മകളെ സംരക്ഷിക്കുമെന്നും പറഞ്ഞു അവയ്‌സ് താസിൻ അഹമ്മദ് (33) ഒരു കോടി രൂപയും 35 പവൻ സ്വർണവും വാങ്ങി, അത് പിന്നീട് തിരികെ നൽകാമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഇയാൾ വിവാഹം കഴിക്കുകയോ പണവും സ്വർണവും തിരികെ നൽകുകയോ ചെയ്തില്ല. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ അവഗണിച്ചു .അഹമ്മദ് ഇതിനകം വിവാഹിതനാണെന്നും കണ്ടെത്തി.പണവും സ്വർണവും തിരികെ നൽകാൻ യുവതി ആവശ്യപ്പെട്ടപ്പോൾ പ്രതി അത് നിരസിച്ചു. പകരം അവരുടെ ബന്ധത്തെക്കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞ് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.തൻ്റെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ നാല് മാസത്തോളം പ്രതിയെ പിന്തുടർന്ന ഡോക്ട്ടർ ഒടുവിൽ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 323 (ആക്രമണം), 376 (ബലാത്സംഗം), 376 (2) (എൻ) (ഒന്നിലധികം കേസുകളിൽ ബലാത്സംഗം), 420 (വഞ്ചന), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം അഹമ്മദിനെതിരെ പോലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *