എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാനെന്ന് സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

0

 

കൊല്ലം∙  വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ ദിവസം പരവൂർ പൊലീസിന്റെ പിടിയിലായത്.കടയ്ക്കൽ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നല്‍കിയതെങ്കിലും അന്വേഷണം തുടരുകയാണ്. സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. ഷംനത്തിന്റെ കിടപ്പു മുറിയിലെ മേശയിൽനിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു.പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. വക്കം സ്വദേശിയാെണങ്കിലും ഒഴുകുപാറയിലാണ് താമസം. മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന ഷംനത്ത് ഇപ്പോള്‍ പാർവതി എന്ന പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *