പുനലൂർ സോമരാജൻ , പി.ആർ .കൃഷ്‌ണൻ , മോഹൻ നായർ എന്നിവർക്ക് ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരം

0

 

മുംബൈ: സാംസ്ക്കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ഈ വർഷത്തെസാമൂഹ്യപ്രവർത്തകർക്കായുള്ള സമാജ് സേവക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു .
കേരളത്തിലെ പത്തനാപുരം കേന്ദ്രമായി അനാഥർക്ക് അഭയകേന്ദ്രങ്ങളും ,ഭിന്ന ശേഷിക്കാർക്കുള്ള സേവനകേന്ദ്രങ്ങളും , ഹൈക്കോടതിയുടെ കീഴിൽ ഇരയാക്കപ്പെടുന്ന വനിതകൾക്കായി നിയമോപദേശ കേന്രങ്ങളും നടത്തുന്ന ഗാന്ധിഭവൻ എന്ന സന്നദ്ധ സംഘടനയുടെസെക്രട്ടറിയായ പുനലൂർ സോമരാജൻ , മഹാരാഷ്ട്രയിലെ തൊഴിലാളി സംഘടനാ നേതാവും
സി,ഐ .ടി . യു . മഹാരാഷ്ട്ര ഘടകം മുൻ സെക്രട്ടറി , മുൻ പ്രവാസി ക്ഷേമ നിധിഡയറക്ടർ ബോർഡ് അംഗം , എഴുത്തുകാരൻ , സൈദ്ധാന്തികൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പി.ആർ കൃഷ്‌ണൻ , മീനുമാർട്ട് ബ്രാൻഡ് ഇമിറ്റേഷൻ കമ്പനി എന്ന സ്ഥാപനത്തിലൂടെ വിധവകളായ നിരവധി വനിതകൾക്ക് തൊഴിൽ നൽകുകയും , അനാഥാലയ അന്തേവാസികൾക്ക് ഭക്ഷണവും മരുന്നും പോലെ മാനസികോല്ലാസവുംആവശ്യമാണ് എന്ന് മനസ്സിലാക്കി 300 അമ്മമാർക്ക് ഉല്ലസിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്ത മോഹൻ നായർ എന്നിവർക്കാണ് ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരങ്ങൾ സമർപ്പിക്കുന്നത് .

നവംബർ 9 വൈകീട്ട് 5 .30 നു ഡോംബിവില്ലി ഈസ്റ്റിലുള്ള സർവേഷ് ഹാളിൽ ട്രൂ ഇന്ത്യൻ സംഘടിപ്പിക്കുന്ന
‘വീണ്ടും വസന്തം ‘ എന്ന പരിപാടിയിലാണ് പുരസ്‌കാരങ്ങൾ സമർപ്പിക്കുക . ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ്ങ്
ഡയറക്ടർ അംബിക വാരസ്യാർ അധ്യക്ഷത വഹിക്കും . മിനി വേണുഗോപാൽ , റോഷ്നി മുരളീധരൻ നായർ
എന്നിവർ അവതാരകർ ആകും .
സാമൂഹ്യ സാംസ്‌കാരിക കലാ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിപേർ വിശിഷ്ടാതിഥികളായിപങ്കെടുക്കുന്ന ചടങ്ങിൽ ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ നൃത്തവും , അമൃത നായർ ,ദേവിക നായർ , ശ്രിതി രവി കുമാർ, ഡോ .ഗ്രേസി , അശ്വതി പ്രേമൻ എന്നിവരുടെ ഗാനാലാപനവും ഉണ്ടാകും . കൂടുതൽ വിവരങ്ങൾക്ക് :9320986322

Spread the love

Leave a Reply

Your email address will not be published. Required fields are marked *