കേന്ദ്രീയ വിദ്യാലയത്തിലും എക്സൈസിലുമടക്കം ജോലി വാഗ്‌ദാനം ചെയ്തു; ഡിവൈഎഫ്ഐ നേതാവ് സച്ചിത തട്ടിയെടുത്തത് ലക്ഷങ്ങൾ

0

കാസര്‍കോട്∙  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ഡിവൈഎഫ്ഐ കാസര്‍കോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്ക് കുരുക്ക് മുറുകുന്നു. സച്ചിതയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിനു ലഭിച്ചു. കര്‍ണാടകയില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പരാതികളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയാണ് ആദ്യം പരാതി നല്‍കിയത്.ഇതോടെയാണ് വൻ തട്ടിപ്പ് പുറത്തുവരുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നാണ് പൊലീസിന്റെ നിഗമനം‌.ബാഡൂർ സ്വദേശിയായ ബി.എസ്. മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതാണ് മറ്റൊരു പരാതി. കര്‍ണാടക എക്സൈസില്‍ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.മഞ്ചേശ്വം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ പരാതികള്‍.

കടമ്പാര്‍ മൂഡംബയലില്‍ താമസിക്കുന്ന മോക്ഷിത് ഷെട്ടിയും ഒരു ലക്ഷം രൂപ പറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്കിന്‍റെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. ദേലംപാടി സ്വദേശി കുമാരി സുചിത്രയില്‍ നിന്ന് 7,31,500 രൂപ തട്ടിയെടുത്തുവെന്ന കേസിലും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്ടെ കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു ഈ തട്ടിപ്പ്. ജനുവരി എട്ടിനും ജൂണ്‍ 14നും ഇടയിലുള്ള കാലയളവിലായാണ് ഇത്രയും കാശ് നൽകിയതെന്നും പരാതിയിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *