മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാതെ കണ്ണൂർ കലക്ടർ; സൈബറാക്രമണത്തിൽ പരാതി നൽകി ദിവ്യയുടെ ഭർത്താവ്

0

 

കണ്ണൂര്‍∙  ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പരിപാടിയാണ് ഒഴിവാക്കിയത്. പിണറായി എകെജി സ്കൂളിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു കലക്ടർ. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി കലക്ടർ ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു.അതിനിടെ പി.പി. ദിവ്യയ്ക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്ത് നൽകിയ പരാതിയിലാണ് നടപടി. തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ്.‌നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പി.പി. ദിവ്യയുടെ ആരോപണങ്ങൾ കണ്ണൂർ സ്വദേശിയായ ഗംഗാധരൻ തള്ളി.

തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല.എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിനു മുൻപേ കൊടുത്തതാണ്. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിൽ പെരുമാറ്റം എഡിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *