ജെജെ യിൽ റാഗിംഗ് ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
മുംബൈ: ജെജെ ഹോസ്പിറ്റൽ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്ത രണ്ടാം വർഷ MBBS വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
കോളേജിലെ റാഗിംഗ് വിരുദ്ധ സമിതിയുടെ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു വിദ്യാർത്ഥികളെയാണ്
അന്വേഷണ വിധേയമായി കോളേജ് അധികാരികൾ സസ്പെൻഡ് ചെയ്തത്. 2024-25 അധ്യയന വർഷത്തിലെ ക്ലാസുകൾ ഒക്ടോബർ 14 ന് ആരംഭിച്ചിരുന്നു.ഒക്ടോബർ 17 ന് രാവിലെ രണ്ടാം വർഷക്കാരായ രണ്ടു വിദ്യാർത്ഥികൾ ചേർന്ന്
ഒന്നാംവർഷ ക്കാരനെ നിർബന്ധപൂർവം നൃത്തം കളിപ്പിക്കുന്നത് റാഗിംഗ് വിരുദ്ധ സമിതിയിലെ ഒരംഗം നേരിട്ട് കാണുകയും സമിതി ചേർന്ന യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് വിദ്യാർത്ഥികളെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.