താനയിൽ 6000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും
താനെ: താനെ പോലീസ് കമ്മീഷണർ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി 6,051 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ താന പോലീസ് ഒരുങ്ങുന്നു.താനെ മേഖലകളിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. താനെ,ഭീവണ്ടി,ഉല്ലാസ് നഗർ, അംബർ നാഥ്, ബദ് ലാപൂർ എന്നിവിടങ്ങളിൽ ആയാണ് ക്യാമറകൾ സ്ഥാപിക്കുക. ഈ പദ്ധതിക്കായി സംസ്ഥാന സർക്കാർ 570കോടി 30ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഇതിനുള്ള കരാർശ്രീ സിദ്ധാർത്ഥ് ഇൻഫ്രാ ടെക് ആൻഡ് സർവീസസ്,മാട്രിക്സ് സെക്യൂരിറ്റി ആൻഡ് സർവിലൈൻസ് എന്നീ കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്. അത്യന്താധുനിക സാങ്കേതിക സംവിധാനമുള്ള ക്യാമറകൾ ആണ് സ്ഥാപിക്കുക.സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ,പിടിച്ചുപറി ,മോഷണം എന്നിവ വളരെ വർദ്ധിച്ചുവരികയും എല്ലായിടങ്ങളിലും എത്തിച്ചേരാനുള്ള പോലീസിൻ്റെ അംഗബലം കുറവായതിനാലുമാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.