മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം : AIKMCC യുടെ സംഗീത നിശ ഒക്ടോ.18 ന്
മുംബൈ :അന്തരിച്ചപ്രശസ്ത പിന്നണിഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനത്തിൽ, ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ കമ്മിറ്റി -മഹാരാഷ്ട്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റാഫി നൈറ്റ് സംഘടിപ്പിക്കുന്നു.
നവിമുംബൈയിലെ ഖാർഘർ സെക്റ്റർ 6 ലുള്ള റീജൻസി ഗാർഡൻ കമ്മ്യുണിറ്റി ഹാളിൽ
നടക്കുന്ന പരിപാടിയിൽ റാഫിയുടെ ഗാനങ്ങൾ ആലപിച്ച് പ്രശസ്തരായ കേരളത്തിലേയും ഖാർഘറിലേയും ഗായകർ ചേർന്നുള്ള ഗാനമേള അരങ്ങേറും . ചടങ്ങിൽ മുഹമ്മദ് റാഫിയുടെ കുടുംബാംഗങ്ങൾ അതിഥികളായി പങ്കെടുക്കുമെന്ന് AIKMCC സംസ്ഥാന ജനറൽ സെക്രട്ടറി കെപി അബ്ദുൾ ഗഫൂർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :9619797999