കോൺഗ്രസ്സ് ക്രിയാത്മകമായാൽ MVA അധികാരത്തിൽ വരും
_സുനീപ് കുളക്കുഴി (കലാ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ – മുംബൈ )_
1 ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ?
ജനാധിപത്യത്തിന് വിലകല്പിക്കാതെ പണാധിപത്യ രാഷ്ട്രീയമാണ് അഞ്ചു വർഷം നമ്മൾ കണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപും , ശേഷവും ജനപ്രതിനിധികൾ പാർട്ടി മാറുന്ന തിരക്കിലാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കണ്ടറിഞ്ഞ് മാറ്റം കൊണ്ടുവരുവാൻ ഇത്തരക്കാർ ശ്രമിച്ചിട്ടില്ലാ എന്നത് ഈ മാറ്റങ്ങളിലുടെ ജനങ്ങളെ നിരന്തരം അറിയിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ് നഗര പ്രദേശങ്ങളിൽ വോട്ടിംഗ് ശതമാനം കുറയുന്നതും. സാധാരണക്കാൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ ബിജെപി ഗവൺമെൻ്റിന് സാധിച്ചിട്ടില്ലാ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാത്രമാണ് ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. ആ പദ്ധതികൾ ഗവൺമെൻ്റ് പദ്ധതികളായി പറയുന്നുണ്ടെങ്ങിലും അതിൻ്റെ അവകാശം രാഷ്ട്രീയപരമായി നേടാൻ ഒരോ ഘടകക്ഷികൾ ശ്രമിച്ച് വരുന്നു. രാഷ്ട്രീയ പാർട്ടികളെ പിളർത്തി അധികാരം പിടിച്ചെടുക്കാനും , നിലനിർത്താനും നിരന്തരം പ്രവൃത്തിച്ച് വരുന്ന ബി ജെ പി രാഷ്ട്രീയ നിലപാടിനെതിരെ ജനവിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
2 ആര് അധികാരത്തിൽ വരണം ? എന്ത് കൊണ്ട് ?
കോർപ്പറേറ്റുകളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. കർഷകരെയും, പാവപ്പെട്ടവരെയും വോട്ട് ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവരായി മാത്രം കാണുന്ന രാഷ്ട്രീയം മഹാരാഷ്ട്രയിലും വത്യസ്ഥമല്ല. ജനമനസ്സുകളിൽ ജീവിക്കുന്ന ഒരു മഹാരാഷ്ട്രിയിലെ രാഷ്ട്രീയ വ്യക്തിത്വം ശ്രീ ശരദ് പവാർ മാത്രമാണ്. രാഷ്ട്രീയപരമായി
ബി ജെ പി അദ്ദേഹത്തിന് നൽകിയ തിരിച്ചടിയിൽ നിന്നും അദ്ദേഹം തിരിച്ച് വന്നത് ലോകസഭ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. രാഷ്ട്രീയ പരമായി ഉദ്ദവ് താക്കറെയെ ( രാഷ്ട്രീയ വിയോജിപ്പുണ്ട് ) ഒന്നുമല്ലാതാക്കാൻ ശ്രമിച്ചിട്ടും അദ്ദേഹവും തിരിച്ച് വന്നു. കഴിഞ്ഞ അഞ്ചു വർഷത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നു ഇതിൽ ഏറ്റവും നല്ല മുഖ്യമന്ത്രി ആരാണെന്ന് ചോദിച്ചാൽ എന്തു കൊണ്ടും എക്നാഥ് ഷിൻഡേക്കും ദേവേന്ദ്ര ഫഡ്നാവിസിനും മുകളിലാണ് ഉദ്ദവ് താക്കറെ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ എന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ക്രിയാത്മക നിലപാട് സ്വീകരിച്ച് ഒത്തൊരുമിച്ച് നിന്നാൽ ഒരു വിജയം ഈ മുന്നണിക്ക് നേടാൻ കഴിയും
3 എത്ര സീറ്റുകൾ പ്രതീക്ഷിക്കുന്നു ?
ഇരു മുന്നണിക്ക് എത്ര സീറ്റ് ലഭിച്ചാലും ഒരു കാര്യവുമില്ലാ. ഇന്ത്യൻ കറൻസിയാണ് ബാക്കി കാര്യങ്ങൾ തിരുമാനിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ വിലക്ക് വാങ്ങുവാൻ കഴിയാത്തത് ഇടതുപക്ഷത്തെ മാത്രമാണ് . വിലക്ക് വാങ്ങുവാൻ കഴിയാത്ത ഒരു അംഗമെങ്ങിലും മഹാരാഷ്ട്ര നിയമ സഭയിൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് / നിങ്ങൾക്കും പ്രതികരിക്കാം.
_( നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാട്സാപ്പ് നമ്പറിൽ അയക്കുക: 9322285364 – നിഷ മനോജ് )_