അന്ധേരിയിൽ തീപ്പിടുത്തം:മൂന്നുപേർ മരണപ്പെട്ടു
മുംബൈ: അന്ധേരിയിലെ ലോഖണ്ഡ്‌വാലയിലെ റിയ പാലസ് കെട്ടിടത്തിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. 14 നിലകളുള്ള കെട്ടിടത്തിൻ്റെ പത്താം നിലയിൽ താമസിച്ചിരുന്ന വൃദ്ധ ദമ്പതികളായ ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), വീട്ട് ജോലി ചെയ്‌തിരുന്ന പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്.. ഗുരുതരമായി പരിക്കേറ്റഇവരെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.:
“രാവിലെ 8 മണിയോടെ ടെറസിൽ ജോലി ചെയ്യുന്ന അയൽവാസിയാണ് പത്താം നിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. അവർ തീ അണയ്ക്കാൻ ശ്രമിക്കുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു.”ഡിവിഷണൽ ഫയർ ഇൻ ചാർജ് ഓഫീസർ പുരുഷോത്തം സന്ദികർ അറിയിച്ചു.
സംഭവം അറിഞ്ഞു അര മണിക്കൂറിനുള്ളിൽ അഗ്നിശമനവിഭാഗം എത്തി തീ അണച്ചു, രണ്ട് പേർ പൊള്ളലേറ്റും ഒരാൾ പുക ശ്വസിച്ചുമാണ് മരിച്ചത്.