‘സഞ്ജുവിനു ലഭിക്കുന്ന പിന്തുണ പുറത്തിരിക്കുന്നവർക്കു പ്രചോദനം; അദ്ദേഹത്തിന്റെ കഠിനാധ്വാനം ഞാൻ കണ്ടിട്ടുണ്ട്’

0

 

ന്യൂഡൽഹി∙  സഞ്ജു സാംസണ് ബിസിസിഐ ഇത്രയേറെ പിന്തുണ നല്‍കുന്നതു പുറത്തുള്ള മറ്റു താരങ്ങൾക്കും പ്രചോദനമാകുമെന്ന് ഇന്ത്യൻ യുവതാരം ജിതേഷ് ശർമ. ബംഗ്ലദേശിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറായിരുന്നു ജിതേഷ് ശർമ. മൂന്നു മത്സരങ്ങളിലും സഞ്ജു കളിച്ചപ്പോൾ ഡഗ്ഔട്ടിലായിരുന്നു ജിതേഷ് ശര്‍മയുടെ സ്ഥാനം. സഞ്ജുവിന്റെ സെഞ്ചറി നേട്ടത്തിൽ സന്തോഷമുണ്ടെന്നും ജിതേഷ് ശർമ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.‘‘സഞ്ജുവിന്റെ നെറ്റ്സിലെ പ്രകടനം ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്. സഞ്ജുവും ഇന്ത്യയ്ക്കു വേണ്ടിയാണു കളിക്കുന്നത്. അതാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം. ബംഗ്ലദേശിനെതിരെ ആദ്യ രണ്ടു മത്സരങ്ങളിൽ സഞ്ജുവിന് അത്ര മികച്ച സ്കോർ കണ്ടെത്താനായില്ല.

പക്ഷേ സഞ്ജു തിളങ്ങുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനം ഞാൻ കണ്ടിട്ടുള്ളതാണ്.’’                         ‘‘സഞ്ജു ഐപിഎല്ലിലും നന്നായി കളിച്ചിരുന്നു. സഞ്ജുവിനെ ഇന്ത്യൻ ടീം പിന്തുണയ്ക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. കാരണം അതു പുറത്തിരിക്കുന്ന മറ്റു താരങ്ങൾക്കും പ്രചോദനമാകും. അവരുടെ സമയം വരുമ്പോൾ അർക്കും ബിസിസിഐയിൽനിന്ന് ഇതേ പിന്തുണ ലഭിക്കും. എല്ലാ വിക്കറ്റ് കീപ്പർമാരും അവരവരുടെ പ്രകടനം വിലയിരുത്തുമായിരിക്കും. പക്ഷേ സ്ഥാനത്തിനായി പരസ്പരം മത്സരിക്കില്ല. എല്ലാവർക്കും വ്യത്യസ്തമായ കളി ശൈലിയായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *