നഗരസഭാ ജീവനക്കാർക്ക് 29,000 രൂപ ബോണസ് മുഖ്യമന്ത്രി : പ്രഖ്യാപനം തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്നേ
മുംബൈ:സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ബിഎംസി ജീവനക്കാർക്ക് 29,000 രൂപ ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കുമെന്നും മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) അറിയിച്ചു.
2023-ൽ സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് ബോണസായി പ്രഖ്യാപിച്ചത് 26,000 രൂപയായിരുന്നു. 2022-ൽ 22,500 രൂപയും . എല്ലാ വർഷവും, സംസ്ഥാന സർക്കാർ ഏജൻസികൾക്കും മുനിസിപ്പൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ദീപാവലി മാസത്തിൽ ബോണസ് ലഭിക്കും.തൊഴിലാളി യൂണിയൻ ബോണസ് ആവശ്യപ്പെട്ടതുപ്രകാരം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ബിഎംസി പ്രസ്താവനയിൽ പറഞ്ഞു. മുനിസിപ്പൽ ഓഫീസർമാർ, പ്രൈമറി അധ്യാപകർ, അനധ്യാപക ജീവനക്കാർ, സെക്കൻഡറി ജീവനക്കാർ ഉൾപ്പെടെ എല്ലാ ജീവനക്കാരും 29,000 രൂപ ബോണസിന് അർഹതയുണ്ട്. സോഷ്യൽ ഹെൽത്ത് വോളണ്ടിയർമാർക്ക് 12,000 രൂപയും കിൻ്റർഗാർട്ടൻ ടീച്ചർമാർക്കും ഹെൽപ്പർമാർക്കും 5,000 രൂപയും ബോണസായി ലഭിക്കും.