ട്രൂ ഇന്ത്യൻ ‘ നാദപ്രഭ ‘ പുരസ്കാരം ദീപ ത്യാഗരാജന്
ഡോംബിവില്ലി . സാംസ്കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന സംഗീത പ്രതിഭകൾക്കായുള്ള ‘ നാദപ്രഭ ‘ പുരസ്കാരം പ്രശസ്ത ഗായിക ദീപ ത്യാഗരാജന് സമർപ്പിക്കും .
1973 ൽ ലക്ഷ്മി രാമകൃഷ്ണൻ ദമ്പതികളുടെ മകളായി ജനിച്ച ദീപ 8 വയസ്സിൽ അമ്മ ലക്ഷ്മി രാമകൃഷ്ണനിൽ നിന്നും സംഗീതം അഭ്യസിക്കാൻ തുടങ്ങി . പിന്നീട് അഖില അയ്യർ, . രുക്മിണി സുബ്രഹ്മണ്യം, . പ്രഭാ റാവു, ചന്ദ്രശേഖര ഭാഗവതർ എന്നിവരിൽ നിന്നും കൂടുതൽ സംഗീതം അഭ്യസിച്ചു . മുംബൈയിലെ പ്രശസ്ത കീബോർഡ് പ്ലെയറും സംഗീത സംവിധായകനുമായ ആർ. ത്യാഗരാജനെ വിവാഹം കഴിച്ചതിന് ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് ഇന്ത്യൻ സംഗീതത്തിലും കർണാടക വായ്പാട്ടിലും ബിരുദം നേടി. മികച്ച സ്വരത്തിന്റെ അകമ്പടിയോടെ മുംബയിലെ ഓർക്കസ്ട്രകളിലെ മുൻനിര ഗായികയായി മാറി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലായി 1000 ലധികം സ്റ്റേജുകളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ജയചന്ദ്രൻ, മാർക്കോസ്, കാഞ്ഞങ്ങാട് രാമചന്ദ്രൻ, എം.ജി. ശ്രീകുമാർ, ഹരിഹരൻ , രാധിക തിലക് എന്നിവർക്കൊപ്പവും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് .
ടിവി സീരിയലുകൾക്കും ജിംഗിൾസിനും വേണ്ടി ഒന്നിലധികം ഭാഷകളിൽ പാടിയിട്ടുണ്ട്. ഭരതനാട്യം അരങ്ങേത്രങ്ങൾക്കുവേണ്ടിയും ദീപ ത്യാഗരാജൻ പാടിയിട്ടുണ്ട്. തമിഴ് ദൂരദർശനിൽ ധൻ ധമാക്ക, ഏഷ്യാനെറ്റിന്റെ മുംബൈ മസാല ഏന്നീ സീരീസുകളിൽ അവതാരകയായും എത്തിയിട്ടുണ്ട് . കോർപറേറ്റ് സെക്ടറിൽ സാമ്പത്തിക രംഗത്തെ ഉപദേശകയയാണ് ഔദ്യോദിക ജീവിതം . ഭർത്താവിനും മകൾക്കും ഒപ്പം ഡോംബിവില്ലിയിൽ താമസിക്കുന്നു . ഇപ്പോഴും വേദികളിൽ സംഗീതം ആലപിക്കുകകും പഠിപ്പിക്കുകയും ചെയ്യന്നു . സംസ്ഥാന തല മത്സരങ്ങളിൽ വിധികർത്താവായും സേവനമനുഷ്ഠിക്കുന്നു . നവംബർ 9 ശനിയാഴ്ച്ച വൈകീട്ട് 5 .30 മുതൽ ഡോംബിവില്ലി ഈസ്റ്റിലുള്ള സർവേഷ് ഹാളിൽ ട്രൂ ഇന്ത്യൻ സംഘടിപ്പിക്കുന്ന ‘വീണ്ടും വസന്തം’ എന്ന പരിപാടിയിൽ നാദപ്രഭ പുരസ്കാരം ദീപ ത്യാഗരാജന് സമർപ്പിക്കും .
‘വീണ്ടും വസന്തം ‘ പരിപാടിയിൽ, പി ആർ .കൃഷ്ണൻ , ജോൺ മാത്യു , വർഗീസ് ഡാനിയേൽ , ബാലാജി , കാട്ടൂർ മുരളി, ടി .ആർ. ചന്ദ്രൻ , പ്രേം കുമാർ , ബീന കെ തമ്പി , രുഗ്മിണി സാഗർ , മധു ബാലകൃഷ്ണൻ , മോഹൻ നായർ , ഡോ .ശശികല പണിക്കർ , അഡ്വ .പദ്മ ദിവാകരൻ , ശിവപ്രസാദ് .കെ വാനൂർ, ഉപേന്ദ്ര മേനോൻ , ഗിരീഷ് കുമാർ , ശശി നായർ , താര വർമ്മ , സുമ മുകുന്ദൻ , ബാബു മാത്യു , പ്രേമ മേനോൻ , സി.പി. സജീവൻ , എം.കെ .നവാസ് . പി.കെ .ആനന്ദൻ , ഷാജി ആർ നായർ , രാജേഷ് രാമൻ നായർ , മധു ബാലകൃഷ്ണൻ , സോമമധു , മുഹമ്മദ് സിദ്ധിക്ക് , പി.വി .വാസുദേവൻ , പ്രേംലാൽ, , ശ്രീലക്ഷ്മി മനോജ് നായർ , വിജയ മേനോൻ , ഡിംപിൾ ഗിരീഷ് . അർച്ചന ബാബു മാരാർ , ശ്രീകാന്ത് നായർ , കലാശ്രീ നെല്ലുവായ് കെ.എൻ .പി നമ്പീശൻ. രാഖീ സുനിൽ , എൽ.എൻ. വേണുഗോപാൽ , ,ഗോവിന്ദൻ ഉണ്ണി , ചിത്തിര വിജയൻ, രാജേഷ് മുംബൈ , ജോസ് വർഗീസ് , വിജിതാശ്വൻ നായർ , എസ് . സുന്ദരേശൻ . മധു പണിക്കർ , രാജൻ പുതിയേടം , രാംദാസ് മേനോൻ , എന്നിവർ പങ്കെടുക്കും .
അമൃത നായർ ,ദേവിക നായർ , ശ്രിതി രവി കുമാർ, ഡോ .ഗ്രേസി , അശ്വതി പ്രേമൻ എന്നിവരുടെ ഗാനാലാപനവും ഉണ്ടാകും . ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത വിദ്യാർത്ഥികളുടെ നൃത്ത നൃത്യങ്ങളും , താര പ്രേമനും സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ഉണ്ടാകും . കൂടുതൽ വിവരങ്ങൾക്ക് 9320986322 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .