ഉദ്ദവ് താക്കറെ വീണ്ടും മുഖ്യമന്ത്രിയായി വരണം 

0

 

അഭിലാഷ് .കെ.സി ( സാമൂഹ്യ പ്രവർത്തകൻ ,ഡോംബിവ്‌ലി )

1 ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ?

അഞ്ച് വർഷക്കാലം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ധ്വംസനമാണ് മഹാരാഷ്ടയിൽ നടന്നത്. ഇരു ചേരികളായി മത്സരിച്ച പാർട്ടികൾ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിന് വേണ്ടി പരസ്പരം മത്സരിക്കുന്ന കാഴ്ച്ച ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അന്തസ്സിനെ കളങ്കപ്പെടുത്തി. രാഷ്ട്രീയ നാടകത്തിലുടെയാണ് അഞ്ച് വർഷത്തിൽ രണ്ട് ഗവൺമെൻ്റുകൾ അധികാരത്തിൽ വന്നത്. ബിജെപി ജനങ്ങിൾക്കിടയിൽ ഉയർത്തിയ അഴിമതി ആരോപണങ്ങൾ നേരിട്ടവരിൽ പലരും ഒരു സുപ്രഭാതത്തിൽ അതിൽ നിന്നെല്ലാം മുക്തരായി അധികാര സ്ഥാനങ്ങളിൽ തിരിച്ച് വന്നത് ബിജെപി യുടെ ആശീർവാദത്തോടെയാണ്. ബിജെപി സ്വീകരിച്ച നിലപാടുകളിൽ നിന്ന് വ്യതിചലിച്ച ഈ നയം മാറ്റം കണ്ട് ജനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് കണ്ടറിയണം. ബിജെപിയുടെ ഈ നിലപാട് മാറ്റം വരുന്ന തിരഞ്ഞെടുപ്പിൽ അവരുടെ തോൽവിയിലേക്ക് നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

 2 ആര് വരണം ? എന്ത് കൊണ്ട് ?

കോവിഡ് മഹാമാരിയെ ഫലപ്രദമായി ഒരു പരിധി വരെ നേരിടാൻ ശ്രീ ഉദ്ദവ് താക്കറയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റിനു കഴിഞ്ഞുവെന്നത് സത്യമാണ്. ഈ ഘട്ടത്തിൽ അദ്ദേഹം തൻ്റെ കഴിവ് വളരെ ഫലപ്രദമായി വിനിയോഗിച്ചിരുന്നു. അല്ലെങ്കിൽ ഇന്ന് മഹാരാഷ്ട്രയുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. രാഷ്ട്രീയ നാടകങ്ങളാണ് ഈ ഗവൺമെൻ്റിൻ്റെ ഉദയത്തിനും അസ്തമയത്തിനും കാരണമായത്. രാഷ്ട്രീയ പരമായി വിരുദ്ധ അഭിപ്രായം അദ്ദേഹത്തിൻ്റെ പാർട്ടിയോട് വ്യക്തിപരമായി ഉണ്ടെങ്ങിലും കഴിവു തെളിയിച്ച ഒരു നല്ല ഭരണാധികാരി എന്ന നില്ലക്ക് അദ്ദേഹം വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്.

3 ഏകദേശം എത്ര സീറ്റുകൾ ?

രണ്ട് മുന്നണികൾക്കും എത്ര വിധം സീറ്റുകൾ ലഭിക്കുമെന്നതിൽ വലിയ കാര്യമില്ല. എപ്പോൾ വേണമെങ്ങിലും റിസോർട്ട് രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടാവുന്ന രാഷ്ട്രീയക്കാരാണ് ഇരു മുന്നണികളിലും മത്സരിക്കാൻ വരുന്നത്. അതുകൊണ്ട് തന്നെ എത്ര സീറ്റ് ലഭിക്കും എന്നതിന് പ്രസക്തിയില്ല. ഒരു ഇടതുപക്ഷ മനസ്സുള്ളത് കൊണ്ട് തന്നെ ആ രാഷ്ട്രീയ വിശ്വാസം പുലർത്തുന്ന ഒരു വ്യക്തിയെങ്ങിലും മഹാരാഷ്ട്ര നിയമസഭയിൽ ജനങ്ങളുടെ ശബ്ദമായി ഉണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

വികസനത്തിന് NDA സഖ്യം ഭരണം തുടരണം

ബിജുകുമാർ (സാമൂഹ്യ-സാമുദായിക പ്രവർത്തകൻ -അന്റോപ് ഹിൽ )

1. ആരുടെയും പരാജയം ആഗ്രഹിക്കുന്നില്ല എന്നാൽ പരാജയത്തേക്കാളും എൻ ഡി എ സഖ്യത്തിന്റെ വിജയം ആഗ്രഹിക്കുന്നു കാരണം ഇന്ന് എല്ലാവര്ക്കും വേണ്ടി നിലകൊള്ളുന്ന മുന്നണിയാണ് NDA സഖ്യം. .കോൺഗ്രസ്സ് സംഖ്യം വെറും ന്യുനപക്ഷ പ്രീണനവും വിഘടനവാദവും നടത്തുന്നു. മക്കൾ രാഷ്ട്രീയത്തിന്റെ ബലിയാടായി മഹാവികാസ് അഗാഡി സഖ്യം. കാലാകാലങ്ങളായി ശിവസേനയിൽ അടിയുറച്ച് വിശ്വസിച്ച് പ്രവർത്തിച്ച മുതിർന്ന നേതാക്കൾക്ക് അർഹതപ്പെട്ട അംഗീകാരം മക്കൾ രാഷ്ട്രീയം വഴി നഷ്ടപ്പെട്ടപ്പോൾ ഒരു നല്ല ശതമാനം പ്രവർത്തകരും ഉദ്ധവ് പക്ഷത്ത് നിന്ന് പോയി.

2 .ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്ര എന്ന ഇന്ത്യയിലെ സമ്പന്ന സംസ്ഥാനത്ത് എന്തുകൊണ്ടും കേന്ദം ഭരിക്കുന്ന മുന്നണി തന്നെ ജയിക്കണം എന്നാണ് ആഗ്രഹം .കാരണം, കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ മുന്നണി ഭരണത്തിൽ തുടർന്നാൽ അത് ജനങ്ങൾക്കും സംസ്ഥാനത്തിന്റെ വികസനത്തിനും വഴിയൊരുക്കും.

3 കുറഞ്ഞത് 175 സീറ്റ് എൻ ഡി എ സഖ്യത്തിന് ലഭിക്കും.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് / നിങ്ങൾക്കും പ്രതികരിക്കാം.

_( നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാട്സാപ്പ് നമ്പറിൽ അയക്കുക: 9322285364 – നിഷ മനോജ് )_

Spread the love

Leave a Reply

Your email address will not be published. Required fields are marked *