ഭയന്ദർ മലയാളി സമാജം ഓണാഘോഷം ഒക്ടോ.20ന്..
ഭയ്ന്ദർ: ഭയന്ദർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം ഒക്ടോബർ 20ന് ഞായറാഴ്ച നടക്കും.
രാവിലെ 10 മണിമുതൽ , ഭയന്ദർ ഈസ്റ്റ് ഫാട്ടക് റോഡിലുള്ള, സെക്രഡ് ഹാർട്ട് ചർച്ച് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പൂക്കള മത്സരം, ഓണസദ്യ, സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
SSC,HSC പരീക്ഷകളിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ സമാജംഗങ്ങളുടെ കുട്ടികൾക്ക് പ്രശസ്തി പത്രവും ട്രോഫിയും നൽകി അനുമോദിക്കുന്നതായിരിക്കുമെന്ന് കൾച്ചറൽ പ്രോഗ്രാം കൺവീനർ എ .ആർ മധു അറിയിച്ചു.