“ചെറിയ വാഹനങ്ങൾക്ക് നാളെ മുതൽ മുംബൈയിലേക്ക് ടോൾ ഫ്രീ പ്രവേശനം” :ഏകനാഥ് ഷിൻഡെ
മുംബൈ: മുംബൈയിൽ പ്രവേശിക്കുന്ന അഞ്ച് ടോൾ ബൂത്തുകളിലും ചെറിയ മോട്ടോർ വാഹനങ്ങൾക്ക് പൂർണ ടോൾ ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഇന്ന് രാത്രി മുതൽ നിയമം നിലവിൽ വരും. ദഹിസർ, മുളുണ്ട്, വാഷി, ഐറോളി, ടിൻഹന്ത് നാക്ക എന്നീ അഞ്ച് ടോൾ ബൂത്തുകളിൽ നിന്നും ടോൾ നൽകാതെ തന്നെ യാത്രക്കാർക്ക് ചെറിയ വാഹനങ്ങൾ ഉപയോഗിക്കാനാകും പുതിയ പ്രഖ്യാപനം. മേൽപ്പറഞ്ഞ ബൂത്തുകളുടെ ടോൾ ചാർജ് 45 രൂപയായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര സർക്കാരിൻ്റെ അന്തിമ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടർന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ സർക്കാരിൻ്റെ നീക്കത്തെ വിമർശിക്കുകയും ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വെറും ഗിമ്മിക്കാണെന്നും ആരോപിച്ചു..
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും വാക്കല്ലെന്നും ഈ ടോൾ സ്കീം ശാശ്വതമായിരിക്കുമെന്നും പ്രതിപക്ഷ നേതാക്കൾക്ക് മറുപടിയായി മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു