വെള്ളാപ്പള്ളിയെ കണ്ട് പി.വി.അൻവർ; രാഷ്ട്രീയമില്ല, സൗഹൃദ സന്ദർശനമെന്ന് വെള്ളാപ്പള്ളി

0

 

ചേർത്തല∙  പി.വി അൻവർ എംഎൽഎ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയാണ് സന്ദർശനം. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് അൻവർ പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറിയെ മുൻപും സന്ദർശിക്കാറുണ്ടായിരുന്നെന്നും പി.വി. അൻവർ പറഞ്ഞു.അൻവറിന്റെ സന്ദർശനത്തിൽ രാഷ്ട്രീയം വേറെ, സൗഹൃദം വേറെ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പിണറായിക്കെതിരായി അൻവർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ശബരിമലയിൽ വിവാദങ്ങൾ പാടില്ല. എല്ലാ ഭക്തർക്കും ദർശനം നടത്താനുള്ള അവസരം ഉണ്ടാകണം. പുനർവിചിന്തനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അൻവറിന്റെ സന്ദർശത്തിൽ രാഷ്ട്രീയം വേറെ, സൗഹൃദം വേറെ. പിണറായിക്കെതിരായ അൻവർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അൻവറിന്റെ വിമർശനങ്ങളിൽ അഭിപ്രായം പറയാൻ താനില്ല. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്അന്വേഷണത്തിൽ ഇരിക്കുന്ന വിഷയത്തിൽ ഞാൻ എന്ത് അഭിപ്രായം പറയാനാണ്’’– വെള്ളാപ്പള്ളി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *