കേരളഭവനം വിദ്യാരംഭം: ‘ഹരിശ്രീ’ എഴുതാൻ മറുഭാഷക്കാരായ കുട്ടികളും 

0

 

മാട്ടുംഗ : ബോംബെ കേരളീയസമാജം കേരളീയ ഭവനത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്ത്

ആദ്യാക്ഷരം കുറിക്കാനെത്തിയത് നിരവധി മറുഭാഷക്കാരായ കുരുന്നുകളും.കൂടാതെ

രക്ഷിതാക്കളുമായി നിരവധി കുട്ടികളാണ് ഇത്തവണ മലയാളി കുട്ടികളോടൊപ്പം സമാജത്തിലെത്തിയതെന്ന് സംഘാടകരറിയിച്ചു .

രാവിലെ 9 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളുടെ കൈത്തുമ്പിലും നാവിൻ തുമ്പിലും ആദ്യാക്ഷരം പകർന്നു നൽകിയ ഗുരു ,കോളേജ് പ്രഫസറായിരുന്ന വിനോദ്‌കുമാർ വി നായരാണ്.

പ്രേമരാജൻ നമ്പ്യാരുടെ നേതൃത്വത്തിൽ മുഴുവൻ ഭരണ സമിതി അംഗങ്ങളും സബ് കമ്മിറ്റി അംഗങ്ങളും

ചടങ്ങുകൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്തി .സമാജം ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും വലിയൊരു സദസ്സ് വിദ്യാരംഭ ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. കൂടാതെ ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങുകാണുന്നതിനായി കുട്ടികളോടൊപ്പം മറ്റു മതത്തിൽപ്പെട്ട രക്ഷിതാക്കളും വന്നിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *