‘നാട്യ വാദ്യ സാര്‍വ്വഭൗമം’ യുടെ മുംബൈ പ്രകാശനം നടന്നു .

0

ആത്മകഥയുടെ പ്രകാശനം കേരളീയസമാജത്തിൻ്റെ സാഹിത്യ സായാഹ്നത്തിൽ

ഡോംബിവ്ലി : പ്രശസ്ത വാദ്യ-നാട്യ-നൃത്ത കലാകാരനായ പ്രൊഫ. നെല്ലുവായ് കെ.എന്‍.പി നമ്പീശന്റെ ആത്മകഥയായ ‘നാട്യ വാദ്യ സാര്‍വ്വഭൗമം’ എന്ന പുസ്തകത്തിന്റെ മുംബൈയിലെ പ്രകാശനം കേരളീയ സമാജം ഡോംബിവ്‌ലി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍ സമാജം വൈസ് പ്രസിഡന്റ് സോമമധുവിന് നല്‍കി നിർവ്വഹിച്ചു . പാണ്ഡുരംഗവാടിയിലെ മോഡല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന, സമാജത്തിന്റെ പ്രതിമാസപരിപാടിയായ സാഹിത്യ സായാഹ്നത്തിൽ വെച്ചാണ് പ്രകാശനം നടന്നത്.

എഴുത്തുകാരനും പ്രഭാഷകനുമായകെ.രാജന്‍ പുസ്‌തക രചയിതാവിനെ സദസ്സിന് പരിചയപ്പെടുത്തി. പുസ്തകാസ്വാദനം സാഹിത്യകാരന്‍ ജോയ് ഗുരുവായൂര്‍ നിർവ്വഹിച്ചു . പരിപാടിയോടനുബന്ധിച്ച് കുമാരി പരിണി യുടെ ഭരതനാട്യവും പ്രൊഫ. നെല്ലുവായ് കെ.എന്‍.പി നമ്പീശന്റെ ഇടയ്ക്ക വാദ്യത്തോടെ കൃഷ്ണമോഹന്‍ അവതരിപ്പിച്ച സോപാന സംഗീതവും നടന്നു. സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ , പടുതോൾ വാസുദേവൻ നമ്പൂതിരി ,കെവിഎസ് നെല്ലുവായ് ,ഇപി .വാസു,തുടങ്ങിയവർ സംസാരിച്ചു.കലാവിഭാഗം സെക്രട്ടറി സുരേഷ്ബാബു കെകെ നന്ദിപറഞ്ഞു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *