ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ വീണു; കൊടുങ്ങല്ലൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0

 

തൃശൂർ∙  കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന നിഖിൽ ആന്റണി (24) ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംക്‌ഷന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്.നിർമാണം നടക്കുന്നത് അറിയാതെ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. റോഡ് നിർമാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ്: ജോർജ് കുരിശിങ്കൽ, അമ്മ:ഡാലി, സഹോദരി:നീന ജോർജ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *