ബാബ സിദ്ദിഖിയുടെ കൊലപാതകം : ഫഡ്‌നാവിസിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം 

0

 

മുംബൈ:  മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും മൂന്ന് തവണ എംഎൽഎയുമായ ബാബ സിദ്ദിഖിൻ്റെ കൊലപാതകം സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ്. ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടു.

ശിവസേനയുടെ ഇരുവിഭാഗവും നടത്തുന്ന രണ്ട് വാർഷിക ദസറ റാലികൾക്കു വേണ്ടി മുംബൈ പോലീസ് കനത്ത ജാഗ്രത പുലർത്തിയിരുന്ന ദിവസം തന്നെ കൊലപാതകം നടന്നത് ഏറെ പരിഭ്രാന്തിയോടെയാണ് ജനങ്ങൾ കാണുന്നത്

ശനിയാഴ്ച വൈകുന്നേരം ബാന്ദ്ര ഈസ്റ്റിൽ മൂന്ന് പേർ ചേർന്നാണ് സിദ്ദിഖിയുടെ നേർക്ക് വെടിയുതിർക്കുന്നതു.സിദ്ദിഖി മകൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ 6-7 റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകൾ നെഞ്ചിലും ഒരെണ്ണം അടിവയറ്റിലും പതിച്ചു.

മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും എൻസിപി തലവൻ ശരദ് പവാറും സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി.

ആഭ്യന്തര മന്ത്രിയും ഭരണാധികാരികളുടെയും നിഷ്ക്രിയത സംസ്ഥാനത്തിന് ഭീഷണിയാകുമെന്ന് ശരദ് പവാർ കുറ്റപ്പെടുത്തി ..” :ഇത് അന്വേഷിക്കുക മാത്രമല്ല, ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രികൂടിയായ ഉപമുഖ്യമന്ത്രി രാജിവെക്കണം”

പവാർ ട്വിറ്ററിൽ കുറിച്ചു .

വൈ ലെവൽ സുരക്ഷ നൽകിയിട്ടും മുൻ മന്ത്രി ബാബ സിദ്ദിഖിനെ വെടിവെച്ച് കൊന്നത് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാർ പറഞ്ഞു.

“മുംബൈയിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അത് ഗൗരവമായി എടുത്തില്ല. മുംബൈ നിശ്ശബ്ദമായിരുന്നെങ്കിലും ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്. ഈ സർക്കാർ കുറ്റവാളികളെ പിന്തുണയ്ക്കുകയാണ്, വിശദമായ അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ”

സിദ്ദിഖ് 1999 മുതൽ 2014 വരെ ബാന്ദ്ര വെസ്റ്റിനെ പ്രതിനിധീകരിക്കുകയും 2004 മുതൽ 2008 വരെ കോൺഗ്രസ്-എൻസിപി സർക്കാരിൽ മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് ശേഷം ഈ വർഷമാദ്യം അദ്ദേഹം കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് കൂറ് മാറിയിരുന്നു.

“മുൻ മഹാരാഷ്ട്ര മന്ത്രിയുടെ ദാരുണമായ വിയോഗം വാക്കുകൾക്ക് അതീതമായി ഞെട്ടിച്ചു”വെന്ന് കോൺഗ്രസ്സ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *