ആരാടാ വലിയവൻ : പരസ്പ്പരം ആക്ഷേപങ്ങളും ആരോപണങ്ങളും ഉയർത്തിക്കൊണ്ട് ശിവസേനകളുടെ ദസ്സറ റാലി
മുംബൈ :മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും ദസ്സറ ദിനത്തിൽ പ്രത്യേക റാലികളിലൂടെ അണികളെ അഭിസംബോധന ചെയ്തു, ഓരോരുത്തരും ശിവസേനയുടെ ഭൂത-വർത്തമാന – ഭാവിയെക്കുറിച്ചും അതിൻ്റെ പ്രത്യയശാസ്ത്രപരമായ വേരുകളെക്കുറിച്ചും ശക്തമായ അവകാശവാദങ്ങൾ ഉന്നയിച്ചു.ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന റാലിയിൽ സംസാരിക്കവെ, പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ ആദർശങ്ങളെ വഞ്ചിച്ചവരിൽ നിന്ന് താൻ നയിച്ച ആശയപരമായ കലാപത്തിലൂടെ ശിവസേനയെ മോചിപ്പിച്ചതായി ഷിൻഡെ അവകാശപ്പെട്ടു. പ്രസംഗത്തിൽ പലയിടങ്ങളിലും ശക്തമായ ഭാഷയിലൂടെ അദ്ദേഹം ഉദ്ധവ് താക്കറെയെ നേരിട്ട് ലക്ഷ്യം വച്ചു,
“നിങ്ങളുടെ ശിവസേനയും (യുബിടി) അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും തമ്മിൽ ഇപ്പോൾ വ്യത്യാസമില്ല.”ലോക്സഭാ തെരഞ്ഞെടുപ്പിൽ തൻ്റെ വിഭാഗം മത്സരിച്ച 13 സീറ്റുകളിൽ ഏഴും നേടിയെന്നും സേന (യുബിടി) 21ൽ ഒമ്പത് സീറ്റുകൾ മാത്രം നേടിയെന്നും ഷിൻഡെ ചൂണ്ടിക്കാട്ടി.
.”ബാലാസാഹെബിൻ്റെ ആദർശങ്ങളെ വഞ്ചിച്ചവരിൽ നിന്ന് ഞങ്ങൾ ശിവസേനയെ മോചിപ്പിച്ചു. ആരുടെ വോട്ടുകളാണ് നിങ്ങളുടെ വിജയത്തിലേക്ക് നയിച്ചതെന്ന് എല്ലാവർക്കും അറിയാം. ബോംബ് സ്ഫോടനക്കേസ് പ്രതി ഇഖ്ബാൽ മൂസ നിങ്ങളുടെ പ്രചാരണത്തിൽ പങ്കെടുത്തു. നിങ്ങളുടെ പ്രചാരണ പാതകളിൽ പാകിസ്ഥാൻ്റെ പതാക കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിക്കുകയും ഹിന്ദുത്വത്തെ ഉപേക്ഷിക്കുകയും ചെയ്തതിന് ശേഷം നിങ്ങൾ നേടിയ വോട്ടുകൾക്ക് അഭിനന്ദനങ്ങൾ. ധാരാവി നിവാസികളുടെ ക്ഷേമത്തിന് തൻ്റെ ഭരണകാലത്ത് മുൻഗണന നൽകുന്നതിൽ ഉദ്ധവ് താക്കറെ പരാജയപ്പെട്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. “ധാരാവിയിലെ നിവാസികൾ ചേരികളിൽ കഴിയുമ്പോൾ നിങ്ങൾ ബംഗ്ളാവുകൾ നിർമ്മിച്ചു കൊണ്ടിരുന്നു.
” ധാരാവിയിലെ 2.10 ലക്ഷം നിവാസികളെയും പുനരധിവസിപ്പിക്കാനുള്ള തൻ്റെ സർക്കാരിൻ്റെ തീരുമാനത്തെ ഷിൻഡെ ന്യായീകരിച്ചു..ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ഉദ്ധവ് അഴിമതി നടത്തിയെന്നും മുംബൈയിലെയും മഹാരാഷ്ട്രയിലെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ തടസ്സപ്പെടുത്തിയെന്നും ഷിൻഡെ ആരോപിച്ചു.
“ഞങ്ങൾ ഫേസ്ബുക്ക് ലൈവ് ചെയ്യുന്നവരല്ല,നേരിട്ട് പ്രവർത്തിക്കുന്നു,” COVID-19 പാൻഡെമിക് കാലത്തുള്ള ഉദ്ധവിൻ്റെ നിഷ്ക്രിയത്വത്തെ ന്യായീകരിക്കാൻ അയാൾക്ക് കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയുടെ സങ്കരയിനം ഹിന്ദുത്വത്തോട് യോജിക്കുന്നുണ്ടോ എന്ന് ആർഎസ്എസ് ആത്മപരിശോധന നടത്തണമെന്ന് ഉദ്ധവ് താക്കറെ
ദാദർ ശിവാജിപാർക്കിൽ നടന്ന റാലിയിൽ ബിജെപിയുടെ ഹിന്ദുത്വ നിലപാടുകളെയും ഷിൻഡെ സർക്കാറിനെയും വിമർശിച്ച് ഉദ്ധവ് താക്കറെ . ദസ്സറ റാലിയിൽ ഏക്നാഥ് ഷിൻഡെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്ന രീതിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം
അണികളോട് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ബിജെപിയുമായുള്ള സഖ്യം വേർപെടുത്താനുള്ള തൻ്റെ തീരുമാനത്തെ ഉദ്ദവ് ന്യായീകരിച്ചു, “ഞാൻ എൻ്റെ പിതാവിൻ്റെ ആശയങ്ങൾ ഉപേക്ഷിച്ചിട്ടില്ല, പക്ഷേ ഞാൻ ബിജെപിയുമായി പിരിഞ്ഞത് അവരുടെ ഹിന്ദുത്വ പതിപ്പിനോട് വിയോജിപ്പുള്ളതുകൊണ്ടാണ്. “ചിന്തൻ ശിബിർ” (മസ്തിഷ്കപ്രക്ഷോഭം) ന ടത്തി സങ്കരയിനമായി മാറിയ ഇന്നത്തെ ബിജെപിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന് RSS ആത്മപരിശോധന നടത്തണം ” താക്കറെ ആവശ്യപ്പെട്ടു .
” ബിജെപി സർക്കാർ പത്തുവർഷമായി അധികാരത്തിലിരിക്കുമ്പോൾ നിങ്ങൾ ആർക്കുവേണ്ടിയാണ് ഇതെല്ലാം പറയുന്നത്? ഹിന്ദുക്കൾക്ക് ഇപ്പോഴും സുരക്ഷിതത്വം തോന്നണോ?” എന്ന് ചോദിച്ചു. ബാൽ താക്കറെയുടെ ആദർശങ്ങളോടുള്ള തൻ്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു,
” നിങ്ങൾ എന്നോടൊപ്പമില്ലായിരുന്നുവെങ്കിൽ എനിക്ക് അതിജീവിക്കാൻ കഴിയുമായിരുന്നില്ല”, പാർട്ടി പ്രവർത്തകരുടെ പിന്തുണയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു . ശിവസേന പിളർപ്പുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടം ഉയർത്തിക്കാട്ടി ഉദ്ധവ്, തൻ്റെ ഭരണകാലത്തെ ചരിത്രം എങ്ങനെ വിലയിരുത്തുമെന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ അഭിപ്രായങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു
“ജനാധിപത്യത്തെ സംരക്ഷിക്കാൻ ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത് .അത് ശരിയായി ഉപയോഗിക്കുക “
താക്കറെ പ്രവർത്തകരെ ഓർമ്മപ്പെടുത്തി.
താൻ അധികാരത്തിൽ തിരിച്ചെത്തിയാൽ എല്ലാ ജില്ലയിലും ഛത്രപതി ശിവജി മഹാരാജിനായി ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്നും നിർമ്മാതാക്കൾക്കും കരാറുകാർക്കും അനുകൂലമായെടുക്കുന്ന ഷിൻഡെ സർക്കാരിൻ്റെ നയങ്ങൾ പിൻവലിക്കുമെന്നും ഉദ്ധവ് പ്രതിജ്ഞയെടുത്തു.
“ മഹാരാഷ്ട്രയെയും മുംബൈയെയും അദാനിക്ക് വിൽക്കാൻ ഞാൻ അനുവദിക്കില്ല.. ധാരാവി പുനർവികസന പദ്ധതി അവിടെ ജീവിക്കുന്നവരെ ഉപ്പുപാറയിടങ്ങളിലേക്കയച്ചുകൊണ്ടാണെങ്കിൽ ആ പദ്ധതിഞങ്ങൾതകർക്കുമെന്നും ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി .