അമ്മൂമ്മയെ അമ്മിക്കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തിയ 23 കാരനെ അറസ്റ്റു ചെയ്‌തു .

0

 

താനെ: പെൻഷൻ പണം മോഷിടിച്ചു എന്ന സംശയത്തിൽ വഴക്കുപറഞ്ഞ കാരണത്തിൽ യുവാവ് 77 കാരിയായ വൃദ്ധയെ അമ്മിക്കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തി . താനെ വാഗ്ലെ എസ്റ്റേറ്റ്ലെ സത്തെനഗർ ഭാഗത്തുള്ള ഒരു ചാലിൽ താമസിക്കുന്ന ദയാവതി ചൗഹാൻ എന്ന സ്ത്രീയെയാണ് മർദ്ദിച്ചും അമ്മിക്കല്ലുകൊണ്ടു ഇടിച്ചും ചെറുമകൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ അഭി ചൗഹാനെ ശ്രീനഗർ പോലീസ് അറസ്റ്റുചെയ്‌തു .

സൈന്യത്തിൽ നിന്നും വിരമിച്ചതിനു ശഷം മരണപ്പെട്ട ഭർത്താവിൻ്റെ പേരിൽ വന്നുകൊണ്ടിരുന്ന പെൻഷൻ തുക കാണാതായപ്പോൾ, മോഷ്ടിച്ചത് ചെറുമകൻ ആണെന്ന് വിശ്വസിച്ചു നടന്ന കലഹമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.വൃദ്ധയെ മർദ്ദിക്കുന്നത് കണ്ട് അയൽവാസികൾ തടയാൻ ശ്രമിച്ചപ്പോൾ അകത്തുകൊണ്ടുപോയി വാതിലടച്ച്‌ അമ്മിക്കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുക ആയിരുന്നു എന്ന് പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *