RSS വിജയദശമി :ഐഎസ്ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥി
നാഗ്‌പൂർ :ആർ എസ് എസിന്റെ വിജയദശമി ആഘോഷം നാളെ നാഗ്പൂരിലെ രേഷിംബാഗിൽ നടക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ പത്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും . രാവിലെ 7:40 ന് പരിപാടി ആരംഭിക്കും. സ്ഥാപക ദിനമായതിനാൽ വിജയദശമി ഉത്സവം ഇത്തവണ വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത് . ‘പഞ്ച് പരിവർത്തൻ’ എന്നറിയപ്പെടുന്ന അഞ്ച് പ്രധാന സംരംഭങ്ങൾ 2025 വിജയദശമി മുതൽ 2026 വിജയദശമി വരെയുള്ള കാലയളവിൽ ആർ എസ് എസ് നടപ്പിലാക്കും .സാമൂഹിക സംരംഭങ്ങളിൽ വിവിധ സംഘടനകളെ ഉൾപ്പെടുത്തി സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുക, സാമൂഹിക പങ്കാളിത്തത്തിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്ന് സംഘടനയുടെ ഒരു വക്താവ് അറിയിച്ചു