സംഗീത സദസ്സുകളിൽ ഇനി ഗണേഷില്ല !

0

റോഡപകടത്തിലൂടെനഷ്ടപ്പെട്ടത് മൃദംഗകലയിൽ പ്രാഗൽഭ്യം തെളിയിച്ച യുവപ്രതിഭയെ…

നവിമുംബൈ : മൃദംഗ വായന രംഗത്ത് മികവ് തെളിയിച്ച, ഇനിയും എത്രയോ സംഗീത വേദികളിലൂടെ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന യുവ കലാകാരനെയാണ് കഴിഞ്ഞ ദിവസം അവിചാരിതമായി സംഭവിച്ച വാഹനാപകടത്തിലൂടെ കലാലോകത്തിന് നഷ്ടമായിരിക്കുന്നത് !

നവിമുംബൈയിലെ ഖാർഘർ നിവാസികളായ ഗണേഷും സഹോദരൻ കാർത്തിയും മുംബൈയിലെ സംഗീത സദസ്സുകളിൽ വാദ്യരംഗത്ത് ശോഭിച്ച്‌ സജീവസാന്നിധ്യമായി മാറികൊണ്ടിരിക്കുന്നതിനിടയിലാണ് ഗണേഷിൻ്റെ അകാലമരണം സംഭവിക്കുന്നത്. രണ്ടുപേരും ഘടം വായനയിലും നിപുണരായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ഗണേഷ് , ഉറാൻ പാട്ടയിൽ ഉണ്ടായ ബൈക്കപകടത്തിലാണ് കൊല്ലപ്പെടുന്നത് . ഒരു ട്രെയിലറുമായി അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിക്കുന്നതിനുമുന്നെ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ട് .

മുംബൈയിലെ നാമസങ്കീർത്തന സഭകളിലും ഭജനകളിലും ഗാനമേള സംഘങ്ങളിലുമെല്ലാം ഗണേഷിൻ്റെ
മൃദംഗവായന സംഗീതാസ്വാദകർക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.ഗണേഷിൻ്റെ അപകടമരണം പെട്ടെന്നറിഞ്ഞപ്പോൾ തളർന്നുപോയെന്ന് ഗായകനും സംഗീതസംവിധായകനുമായ മുംബൈ പ്രേംകുമാർ പറഞ്ഞു. പ്രേംകുമാറിൻ്റെ ‘സപ്തസ്വരയി’ൽ വർഷങ്ങളായി മൃദംഗം കൈകാര്യം ചെയ്തിരുന്നത് ഗണേഷ് ആയിരുന്നു.സെപ്തംബർ 29 ന് ‘പവായ് ഹീരനന്ദാനികേരളൈറ്റ്‌സ് ‘ അസോസിയേഷൻ്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച്‌ നടന്ന ‘സപ്‌തസ്വര’യുടെ ഗാനമേളയാണ് ഗണേഷിൻ്റെ മൃദംഗ വായന അവസാനമായി നടന്നത് .” അടുത്തതകാലത്താണ് ബിർള ഗ്രൂപ്പിൽ മാർക്കറ്റിങ് വിഭാഗത്തിൽ ഗണേഷിന് ജോലികിട്ടിയത് .റിഹേഴ്‌സൽ സമയത്ത് അവൻ ഖാർഘറിൽ നിന്നാണ് പവായിൽ എത്തിക്കൊണ്ടിരുന്നത് .

അതൊന്നും അവനൊരു പ്രശ്‌നമായിരുന്നില്ല . അർപ്പണ മനോഭാവവും ആത്മാർത്ഥതയും ഉള്ളൊരു കുട്ടിയായിരുന്നു. എത്രയോ വേദികൾ അവനായി കാത്തിരിക്കുന്നുണ്ടായിരുന്നു .എത്രയോ ഉയരത്തിൽ എത്തേണ്ടിയിരുന്ന ഒരു പയ്യൻ ..മരണവാർത്ത അറിഞ്ഞപ്പോൾ അമ്പരന്നുപോയി .. ഒരു സംഗീത കുടുംബമാണ് . അവരൊക്കെ ഈ വേർപാട് എങ്ങിനെ സഹിക്കും.. പ്രണാമം !!! ”
പ്രേംകുമാർ പറഞ്ഞു. ഖാർഘർ സെക്ട്ടർ 13 ൽ ‘നീൽകാന്ത്‌ ഒയാസിസ് ബിൽഡിങ്ങിൽ’ താമസിക്കുന്ന കൃഷ്ണമൂർത്തി- ധനലക്ഷ്മി മകനാണ് ദമ്പതികളുടെ മൂത്ത മകനാണ് ഗണേഷ്. സ്വദേശം പാലക്കാട് .

അന്ത്യകർമ്മങ്ങൾ ഖാർഘർ പൊതുശ്‌മശാനത്തിൽ നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *