“മനുഷ്യർക്കെല്ലാം മാതൃകയായി, മനുഷ്യനായി ജീവിച്ച മഹാൻ “- പ്രിയ വർഗ്ഗീസ്
മുംബൈ: “എത്ര സമ്പന്നനായാലും എങ്ങനെയൊരു മനുഷ്യനായി ജീവിക്കാം എന്നത് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ലോകത്തെകാണിച്ച മഹാനാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത് .ഈ നഷ്ട്ടത്തിൽ
വ്യക്തിപരമായി ഞാൻ വേദനിക്കുന്നു .ശ്രീ രത്തൻ ടാറ്റയെപ്പോലെയുള്ള ഒരാളെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഇനി കാണുകയുമില്ല എന്ന ഉറപ്പുമുണ്ട് .”
ടാറ്റാ കൺസൾട്ടൻസി സർവീസിൽ രണ്ടരപതിറ്റാണ്ടായി ജോലിചെയ്തുവരുന്ന ,മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും ജീവകാരുണ്യ സംഘടനയായ ‘കെയർ ഓഫ് മുംബൈ’ യുടെ ജനറൽ സെക്രട്ടറിയുമായ പ്രിയ വർഗ്ഗീസ് പറഞ്ഞു.
അദ്ധേഹം ഭൗതികമായിമാത്രമാണ് നമ്മെ വിട്ടുപിരിഞ്ഞിരുന്നത് .ആ പാരമ്പര്യവും പൈതൃകവുമൊക്കെ ഇവിടെ നിലനിൽക്കും .അതിലൂടെ തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹവും ജീവിക്കും .
എങ്കിലും ആർക്കും നികത്താനാവാത്ത ഒരു ശൂന്യത ഇവിടെ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം വിട്ടുപിരിഞ്ഞത് .
അദ്ദേഹം ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാൻ എമറിറ്റസ് മാത്രമല്ല, ഞങ്ങൾ ടാറ്റയിലെ ജീവനക്കാരെ സംബന്ധിച്ച് അദ്ദേഹം എല്ലാമായിരുന്നു.എന്നെപ്പോലെ അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്തിരുന്ന ഓരോ ജീവനക്കാർക്കും വലിയൊരു നഷ്ട്ടം തന്നെയാണ് ഈ വിയോഗം . എല്ലായ്പോഴും ജീവനക്കാരെ പരിപാലിക്കുന്നതിലും അതുപോലെ ചുറ്റുമുള്ള സമൂഹത്തിൻ്റെ വികസനത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു.
വിജയത്തിനായുള്ള കഠിനാദ്ധ്വാനം ,പരിശ്രമം ,സമഗ്രത, വിനയം, അതുപോലെ ടാറ്റ വളർത്തിക്കൊണ്ടുവന്ന മൂല്യങ്ങളെ സംരക്ഷിക്കാനും അദ്ദേഹം നമ്മിൽ ഓരോരുത്തരെയും എന്നും പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഓരോ വ്യക്തികൾക്കും മാതൃകയാക്കാവുന്ന മഹനീയമായൊരു
ജീവിത യാത്രയാണ്
എനിക്കും ടാറ്റയിലെ എല്ലാ ജീവനക്കാർക്കും വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.