മെട്രോ ലൈൻ 3: ചൊവ്വാഴ്ച രാത്രി 9 മണി വരെ 20,482 യാത്രക്കാർ
ആവർത്തിക്കുന്ന സാങ്കേതിക തകരാർ ആശങ്ക സൃഷ്ട്ടിക്കുന്നതായി യാത്രക്കാർ
മുംബൈ :
സഹാർ റോഡ് സ്റ്റേഷനിൽ ട്രെയിനിൻ്റെ പ്രവേശന വാതിലിൽ സംവിധാനത്തിലെ സാങ്കേതിക തകരാർ കാരണം പുതുതായി ഉദ്ഘാടനം ചെയ്ത മുംബൈ മെട്രോ ലൈൻ 3 (അക്വാ ലൈൻ) ൻ്റെ യാത്ര ഇന്നും തടസ്സപ്പെട്ടു. തിരക്ക് കൂടിയ സമയത്ത് ( രാവിലെ 9:30 ) തകരാറുവന്നതുകൊണ്ട് തന്നെ ഏകദേശം അരമണിക്കൂറോളം മെട്രോ യാത്രക്കാർ വലഞ്ഞു !
പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുണ്ടായ മൂന്നാമത്തെ സാങ്കേതിക പ്രശ്‌നമാണിത് . ആദ്യദിവസമായ തിങ്കളാഴ്ചയും സമാനമായ സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു. മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) ഇതുവരെ ഈ വിഷയത്തിൽ മറുപടി നൽകിയിട്ടില്ല. കാലതാമസത്തിന് ക്ഷമാപണം ചോദിച്ചുകൊണ്ട് അനൗൺസ്‌മെന്റ് വന്നതൊഴിച്ച് എംഎംആർസിയിൽ നിന്ന് ഔദ്യോഗിക ആശയവിനിമയമൊന്നും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ അറിയിച്ചു.
ബാന്ദ്ര കുർള കോംപ്ലക്‌സ് (ബികെസി) മുതൽ ആരെ കോളനി ജെവിഎൽആർ വരെയുള്ള 12.69 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന മെട്രോ ലൈൻ 3 ൻ്റെ പ്രവർത്തനം ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് തടസ്സം നേരിടുന്നത്. .പുതിയ പാതയിൽ അടിക്കടി പ്രശ്നങ്ങളുണ്ടാകുന്നത് യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയും സമാനമായ കാലതാമസം അനുഭവപ്പെട്ടതായി ചിലർ റിപ്പോർട്ട് ചെയ്‌തിരുന്നു .
ഔദ്യോഗിക കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രാത്രി 9 മണി വരെ 20,482 യാത്രക്കാർ മെട്രോ ഭൂഗർഭ പാത ഉപയോഗിച്ചിട്ടുണ്ട് . ഈ ലൈനിന്റെ പ്രസക്തി എത്രയെന്നുള്ളതിന്റെ സൂചനകൂടിയാണ് ഈ കണക്ക്