3.50 ലക്ഷം രൂപ കൈക്കൂലി : നവി മുംബൈ പോലീസ് അറസ്റ്റിൽ
നവിമുംബൈ :3.50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് നവി മുംബൈയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഇന്ന് , അഴിമതി വിരുദ്ധ ബ്യൂറോ (ACB ) കസ്റ്റഡിയിലെടുത്തു . ഇതിനു മുന്നേയും വലിയ തുക കൈക്കൂലിയായി ഇയാൾ വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
എൻ ആർ ഐ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്റ്റർ സതീഷ് ജാദവ്, കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തലോജ ജയിലിൽ കഴിയുന്ന ഒരാളെ രക്ഷപ്പെടുത്താമെന്നുപറഞ്ഞു അയാളുടെ മകനിൽ നിന്ന് 4 ലക്ഷം രൂപ ആവശ്യപ്പെട്ടു. നവി മുംബൈയിലെ പോലീസ് ക്വാർട്ടേഴ്‌സിന് സമീപം 3.50 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എസിബി വലയിലാകുന്നത് അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടക്കുകയാണ്.
പിതാവിനെ കേസിൽനിന്നൊഴിവാക്കാം എന്ന് പറഞ്ഞു ഇതേ യുവാവിൽ നിന്ന് ജാദവ് 14 ലക്ഷം രൂപ നേരത്തെ വാങ്ങിയിരുന്നു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ യുവാവ് CBIലെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു. അതു പ്രകാരം ആസൂത്രിതമായാണ് പോലീസ് ഉദ്യോഗസ്ഥനെ പിടികൂടിയതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി), എസിബി, മുംബൈ, അനിൽ ഗെർഡിക്കർ പറഞ്ഞു.