ട്വന്റി20യില്‍ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂഡല്‍ഹി:ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ആദ്യമത്സരത്തിലെ ആധികാരിക ജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണ്‍ ചെയ്യും.
പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയുടെ ജയം ഏഴുവിക്കറ്റിനായിരുന്നു. രണ്ടു പുതുമുഖതാരങ്ങള്‍ ഉള്‍പ്പെടെ, യുവനിരയുമായിറങ്ങിയ ഇന്ത്യ 49 പന്ത് ബാക്കിനില്‍ക്കെ ജയം പിടിച്ചെടുത്തു.
ഓപ്പണറായിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍, മൂന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, അന്താരാഷ്ട്ര അരങ്ങേറ്റംകുറിച്ച നിധീഷ് റെഡ്ഡി, മായങ്ക് യാദവ് തുടങ്ങിയവര്‍ക്കെല്ലാം മത്സരം നല്ല ഓര്‍മ്മയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ മുന്നില്‍നിന്നു. ഓപ്പണറായി ഇറങ്ങിയ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് യാദവ് റണ്‍ഔട്ടായത് മാത്രമാണ് ഇന്ത്യക്ക് നിരാശപകര്‍ന്നത്.