പൂന കൂട്ടബലാൽസംഗം : ഫഡ്‌നാവിസ് രാജിവെക്കണമെന്ന് സുപ്രിയ സുലേ .

0

 

പൂനെ: പൂനയിൽ യുവതി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ ഒരാഴ്ച്ചകഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യാനാവാത്തത് മഹായുതി സർക്കാറിന്റെ കഴിവുകേടാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉടൻ രാജിവെക്കണമെന്നും എൻസിപി വർക്കിംഗ് പ്രസിഡന്റും ബാരാമതിയിലെ എംപിയുമായ സുപ്രിയ സുലെ.

“ദാരുണമായ സംഭവം നടന്നിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു. ഇത് അങ്ങേയറ്റം ഹൃദയഭേദകമാണ്. കഴിഞ്ഞ മാസവും സമാനമായ ഒരു സംഭവം നടന്നു. ഇത് അവസാനിക്കുന്നില്ല. ആരാണ് ഇതിന് ഉത്തരവാദി? ഇപ്പോഴത്തെ മഹായുതി സർക്കാർ. പുണെയിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കയാണ് .ക്രിമിനലുകൾക്ക് പോലീസിനെ ഭയമില്ല, എന്തുകാര്യം ചെയ്‌താലും മന്ത്രാലയവുമായി ബന്ധപ്പെട്ടാൽ നമുക്ക് ഒരു ഒത്തുതീർപ്പിലെത്താം. അതുകൊണ്ട്പോ ക്രിമിനലുകൾക്ക് ലീസിനെ പേടിയില്ലാതായിരിക്കുന്നു
സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ,എൻസിപി അധ്യക്ഷൻ ശരദ് പവാറും സുപ്രിയ സുലെയും 21കാരി കൂട്ടബലാത്സംഗത്തിനിരയായ ബോപ്‌ദേവ് ഘട്ട് സന്ദർശിച്ചു.
പവാറും സുലെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പ്രവേശിക്കുകയും ദാരുണമായ സംഭവം നടന്ന പ്രദേശം പരിശോധിക്കുകയും ചെയ്തു. ഇരയായ യുവതിക്ക് നീതി ഉറപ്പാക്കുന്നതിൽ വൈകുന്നതിലുള്ള ഉത്കണ്ഠയും പോലീസിനി അറിയിക്കുകയും ചെയ്തു.
“കഴിഞ്ഞ ഒന്നര വർഷമായി മഹാരാഷ്ട്രയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചു. അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണം. കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ഉത്തരം പറയണം.

അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പരിപാടികൾക്ക് പോകാൻ സമയമുണ്ട്, പക്ഷേ ഇരകൾക്ക് വേണ്ടിചെലവഴിക്കാൻ അദ്ദേഹത്തിന് സമയമില്ല. സുപ്രിയ കൂട്ടിച്ചേർത്തു. നഗരത്തിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിത്തം ആവശ്യപ്പെട്ട് മഹാ വികാസ് അഘാഡി (എംവിഎ) നേരത്തെ പൂനെയിലെ അൽക്ക ചൗക്കിൽ പ്രകടനം നടത്തിയിരുന്നു.

ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് 21കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട് . പ്രതികളുടെ രേഖാ ചിത്രം പുറത്തിറക്കിയ പോലീസ് ഇവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 10 ലക്ഷംരൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *