CSMT യിൽ ഒരു ദിവസം ‘നവ ദുർഗ’മാർ പിടികൂടിയത് 765 ടിക്കറ്റില്ലാത്ത യാത്രക്കാരെ

0

 

മുംബൈ : മധ്യ റെയിൽവേയുടെ മുംബൈ ഒക്ടോബർ 07-ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) “നവ് ദുർഗ” എന്ന പേരിൽ ഒരു പ്രത്യേക ടിക്കറ്റ് പരിശോധന യജ്ഞം നടത്തി. മുംബൈ ഡിവിഷൻ്റെ ഓൾ വുമൺ സ്‌പെഷ്യൽ ടിക്കറ്റ് ചെക്കിംഗ് ബാച്ച്- തേജസ്വിനിയാണ് “നവ് ദുർഗ” നടത്തിയത്.ടിക്കറ്റ് പരിശോധന ശക്‌തമാക്കാനും ഉത്സവ ദിനങ്ങളിലും ടിക്കറ്റെടുത്തുള്ള യാത്ര ക്രമപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്, റെയിൽവേ അധികാരികൾ അറിയിച്ചു.

സിഎസ്എംടിയിലും സമീപ സ്റ്റേഷനുകളിലും പരിശോധനയ്ക്കായി 9 ആർപിഎഫ് സ്റ്റാഫിനൊപ്പം മൊത്തം 51 ടിക്കറ്റ് പരിശോധകരെയാണ് മധ്യറെയിൽവേ നിയോഗിച്ചത്..ഇവർ രാവിലെ 08:00 മുതൽ പുലർച്ചെ 4 വരെ യാത്രക്കാരെ കർശനമായി പരിശോധിച്ചതുവഴി ടിക്കറ്റില്ലാത്ത 765 പേരെ പിടികൂടി.പിഴയായി ലഭിച്ചത് 206 ,550 രൂപ !
പരിശോധനയ്ക്ക് ശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റെയിൽവേ യാത്രക്കാർ കൃത്യമായി ടിക്കറ്റെടുത്ത് സുഗമമായി യാത്രചെയ്യാൻ തയ്യാറാകണമെന്ന് മധ്യറെയിൽവേ അറിയിച്ചു . നഗരത്തിൽ നവരാത്രി ആഘോഷത്തിൻ്റെ ഉല്ലാസത്തിനിടയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടാറുണ്ടെന്ന് റെയിൽവേ ടിക്കറ്റ് പരിശോധകർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *