ആർ.എം.പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു !

0

യോഗത്തിൽ മുംബൈയിലെ 12 സംഘടനാ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.

മുംബൈ: വ്യവസായിയും മാട്ടുംഗയിലെ സാമൂഹ്യ -സാംസ്കാരിക – സാമുദായിക -ആത്മീയ സംഘടനകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ആർ.എം.പുരുഷോത്തമൻ്റെ വിയോഗത്തിൽ അനുശോചന യോഗം നടന്നു. ബോംബെ കേരളീയ സമാജത്തിൻ്റെ നേതൃത്തത്തിൽ , കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽനടന്ന യോഗത്തിൽ മുംബൈയിലെ 12 സംഘടനകളിലെ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. BKS സെക്രട്ടറി എ.ആർ. ദേവദാസ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സമാജം മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ സ്വാഗതം പറഞ്ഞു.

യോഗാരംഭത്തിൽ പരേതൻ്റെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. കേരള സമാജം ഖജാൻജി എം.വി.രവി, ജോയിന്റ് സെക്രട്ടറി ശശി, അംഗം ജയരാമൻ,എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ പ്രസിഡണ്ട് .എം. ബിജുകുമാർ, എസ്.എൻ.എം.എസ് മുംബയ് സെൻട്രൽ സോൺ സെക്രട്ടറി പി.എൻ. പുഷ്പൻ,നായർ വെൽഫെയർ സൊസൈറ്റി അംഗം സുനിൽ നായർ,മാട്ടുംഗ മാർക്കറ്റ് അസോസിയേഷൻ അംഗം പി.സുധാകരൻ നായർ, ശ്രീ മുത്തപ്പൻ സേവാ സമിതി അൻ്റോപ് ഹിൽ കോർഡിനേറ്റർ എ.കെ.പ്രദീപ് കുമാർ. ശ്രീ അയ്യപ്പ മിഷൻ, അൻ്റോപ് ഹിൽ പ്രസിഡന്റ് എം.വി. വേണുഗോപാലൻ, അയ്യപ്പ സേവാ മണ്ഡൽ സയൻ – കോളിവാഡ പ്രസിഡന്റ് ശേഖരൻ, മാട്ടുംഗ ലേബർ ക്യാമ്പ് മലയാളി സമാജം സെക്രട്ടറി കൊച്ചു രാജ്, അയ്യപ്പ ഭക്ത സമിതി ലേബർ ക്യാമ്പ് മുൻ പ്രസിഡന്റ് ജെ.ശശികുമാർ, സാമൂഹ്യ പ്രവർത്തകൻ എൻ.കെ.ഭൂപേഷ് ബാബു, എസ്.എൻ.ഡി.പി യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, എസ് എൻ ഡി പി യോഗം മാട്ടുംഗ ശാഖായോഗം പ്രസിഡന്റ് ഷാജ് സോമരാജൻ, എസ് എൻ ഡി പി യോഗം മുംബൈ – താനെ യൂണിയൻ വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ രഞ്ജിത്, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, എസ് എൻ ഡി പി യോഗം മലാഡ് ശാഖാ മുൻ സെക്രട്ടറി കെ.സുനിൽകുമാർ, കസ്റ്റംമ്സ് ഡെപ്യൂട്ടി കമ്മീഷണർ എ.സുനിൽകുമാർ, വി.ദാമോദരൻ,ഗോവിന്ദ് പൈ എന്നിവർ സ്മരണാഞ്ജലികൾ അർപ്പിച്ച്‌കൊണ്ട് സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *