ഒക്ടോബറിലെ സമ്പൂർണ നക്ഷത്രഫലം; അത്തം, ചിത്തിര, ചോതി, വിശാഖം
അത്തം: വിദഗ്ധ നിർദേശം സ്വീകരിച്ചു കൊണ്ട് ചെയ്യുന്ന പദ്ധതികളിൽ വിജയം കൈവരിക്കുന്നതിന്റെ ഫലമായി ഉന്നത പദവിയോടു കൂടിയ ഉദ്യോഗത്തിനുള്ള അവസരം വന്നു ചേരും. വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.
ചിത്തിര:വരവും ചെലവും തുല്യമായി വരുന്നതിനാൽ സാമ്പത്തിക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് നന്നായിരിക്കും. ഔദ്യോഗിക മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കും. പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.
ചോതി:ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.
വിശാഖം:വ്യാപാരവിപണന വിതരണ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമണ്ഡലങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.