2024ലെ വൈദ്യശാസ്ത്ര നൊബേൽ രണ്ടുപേർക്ക്; വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും പുരസ്കാരം
സ്റ്റോക്കോം∙ 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.കഴിഞ്ഞ വർഷത്തെ പുരസ്കാരം ഹംഗേറിയൻ അമേരിക്കനായ കേറ്റലിൻ കാരിക്കോയും അമേരിക്കനായ ഡ്ര്യൂ വെയ്സ്മാനും പങ്കിടുകയായിരുന്നു. കോവിഡിനെതിരായ എംആർഎൻഎ വാക്സീനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലായിരുന്നു പുരസ്കാരം. ആകെ 114 തവണയായി 227 പേർക്ക് ആരോഗ്യ രംഗത്തെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മാത്രമാണ് വനിതകൾ. 8.3 കോടി ഇന്ത്യൻ രൂപയോളം ആണ് പുരസ്കാരത്തിനൊപ്പം ലഭിക്കുക.