ഇന്‍ഡിഗോയുടെ സോഫ്റ്റ് വെയര്‍ തകരാറില്‍; വലഞ്ഞ് യാത്രക്കാർ

0

ന്യൂഡൽഹി: ഇന്‍ഡിഗോയുടെ നെറ്റ്‍വർക്കിലും സോഫ്റ്റ് വെയറിലുമുണ്ടായ തകരാറിനെ തുടർന്ന് വിമാനസർവീസുകൾ താളംതെറ്റി. വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളം വൈകി. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.

ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. വെബ്‌സൈറ്റി​ന്റെ പ്രവർത്തനം ഡൗൺ ആയതിന് പിന്നാലെ ബുക്കിങ്ങിനെയും ചെക് ഇന്നുകളെയും ബാധിച്ചുവെന്നും തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും കമ്പനി അറിയിച്ചു.
വിമാനത്താവളങ്ങളിൽ കൂടുതൽ സമയം യാത്രക്കാർക്ക് കാത്തിരിപ്പ് നേരിടേണ്ടിവരുമെന്നും സാമൂഹ്യമാധ്യമമായ എക്സിലൂടെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ഞങ്ങളുടെ നെറ്റ്‌വർക്കിന്റെ പ്രവർത്തനം ഡൗൺ ആയതിന് പിന്നാലെ വെബ്‌സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിച്ചു. ചെക്ക് ഇന്നുകൾക്ക് സമയമെടുക്കും’ എക്സിലെഴുതിയ സന്ദേശത്തിൽ കമ്പനി വ്യക്തമാക്കി. തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഇൻ്റർനാഷണൽ ഉൾപ്പെടെ 2000-ലധികം വിമാനങ്ങളാണ് ഇൻഡിഗോ പ്രതിദിനം സർവീസ് നടത്തുന്നത്.

വിമാനത്താവളങ്ങളിൽ ആളുകളെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ സജ്ജമാണെന്നും കഴിയുന്നത്ര വേഗത്തിൽ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഡിഗോ അറിയിച്ചു. “ഈ സമയത്ത് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു, നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുന്നു,” കമ്പനി കൂട്ടിച്ചേർത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *