ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ ‘ രൂപീകരിച്ചു : പ്രസിഡന്റ് ജോജോതോമസ്
മുംബൈ : രാജ്യത്തെ കൃസ്ത്യൻ സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഗാന്ധി ജയന്തി ദിനത്തിൽ (ഒക്ടോബർ 2) ‘ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ ‘എന്നപേരിൽ പുതിയൊരു സംഘടന രൂപീകരിച്ചു. മുംബൈയിൽ ഇതിനായി ചേർന്ന യോഗത്തിൽ മഹാരാഷ്ട്ര , ജാർഖണ്ഡ് , രാജസ്ഥാൻ , തെലുങ്കാന ,ആന്ധ്രാപ്രദേശ് , ഗോവ ,കർണാടക , തമിഴ്‌നാട് , കേരളം എന്നീ 9 സംസ്ഥാനങ്ങളിൽ നിന്ന് വിവിധ കൃസ്ത്യൻ സംഘടനകളുടെ പ്രതിനിധികൾ എത്തിയിരുന്നു.
രാജ്യത്ത് വിവിധ ക്രിസ്ത്യൻ സംഘടനകൾ നിലവിലുണ്ടെങ്കിലും സമുദായത്തിൻ്റെ പൊതു വിഷയങ്ങളിൽ ഇടപ്പെടുന്ന ഒരു സംഘടനയുമില്ലാ എന്നു മനസിലാക്കിയാണ് ഇത്തരത്തിലൊരു കൂട്ടയ്മയ്ക്ക് രൂപം നൽകിയതെന്ന് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സ്രക്രട്ടറിയും ഓൾമുംബെ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ജോജോ തോമസ് അറിയിച്ചു.
ക്രിസ്ത്യൻ സമുദായത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവരെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ കമ്മിറ്റികൾ രൂപീകരിക്കുമെന്നും ക്രസ്ത്യൻ സമുദായതിന്റെ ന്യായമായ എല്ലാ വിഷത്തിയത്തിലും ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിൽ സംഘടന മുന്നിലുണ്ടാകുമെന്നും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു. വിവിധ കൃസ്ത്യൻ സംഘടനകൾക്ക് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുവാൻ സാഹചര്യം
ഒരുക്കണമെന്ന് യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു .