ഭിവണ്ടിയിൽ ഗോഡൗണിൽ വൻ തീപിടുത്തം : ആളപായമില്ല

0

താന : താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു.എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. വി ലോജിസ്റ്റിക്സ് എന്ന സംഭരണശാലയിലാണ് തീപിടുത്തമുണ്ടായത്, റിപ്പോർട്ടുകൾ പ്രകാരം, അഗ്നിശമനസേനാവിഭാഗത്തിന്റെ ഭിവണ്ടി, കല്യാൺ, താനെ നഗരങ്ങളിൽ നിന്നുള്ള ആറോളം ഫയർ ടെൻഡറുകൾ തീ നിയന്ത്രണ വിധേയമാക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്. മുംബൈ-നാസിക് ഹൈവേയ്ക്ക് സമീപമാണ് ഈ ഗോഡൗൺ സ്ഥിതി ചെയ്യുന്നത്.

വൻതോതിൽ ഹൈഡ്രോളിക് ഓയിൽ, തുണി, പ്ലാസ്റ്റിക് സാധനങ്ങൾ, രാസവസ്തുക്കൾ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണാണ് തീപിടിത്തത്തിൽ നശിച്ചത്. അപകട കാരണം വ്യക്തമല്ല .

Spread the love

Leave a Reply

Your email address will not be published. Required fields are marked *