കേരള സാംസ്കാരിക വേദി ഓണാഘോഷം ഒക്ടോബർ 13 ന്
“പഴയിടം വെയ്ക്കും .. വേദി വിളമ്പും മുംബൈ ഓണസദ്യയുണ്ണും “
മീരാറോഡ് : കേരള സാംസ്കാരിക വേദി മീരാറോഡിന്റെ ഓണാഘോഷം പൊന്നോണം 2024 ഒക്ടോബർ 13 ഞായറാഴ്ച്ച വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും.മീരാറോഡ് ഈസ്റ്റിലുള്ള ശീതൾ നഗറിലെ സെൻട്രൽ പാർക്ക് ലോൺസ് (CENTRAL PARK LAWNS & A/C BANQUETS )ൽ വെച്ചു നടക്കുന്ന ആഘോഷത്തിൽ ഓണസദ്യ ഒരുക്കുന്നത് പാചക കലയിൽ നിപുണനായ പഴയിടം മോഹനൻ നമ്പൂതിരിയാണ്.അദ്ദേഹം മുംബൈയിൽ ആദ്യമായി ഒരുക്കുന്ന സമ്പൂർണ്ണ സദ്യ ആയിരിക്കുമിത്.
രാവിലെ 10 മണിക്ക് നടക്കുന്ന മഹാബലിയുടെ ആഗമന ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും.തുടർന്ന് തിരുവാതിരക്കളി ,നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.
കേരള ഫോക്ലോർ അവാർഡ് ജേതാവ് സുരേഷ് പള്ളിപ്പാറ നയിക്കുന്ന കാസർകോഡ് ‘ഉടുമ്പറ ഫോക് ബാന്റി ൻ്റെ ‘ ഫോക് മെഗാഷോയും പരിപാടിയിലെ പ്രധാന ഒരിനമായിരിക്കും.
സദ്യയ്ക്ക് ശേഷം പഴയിടത്തിൻ്റെ പ്രസിദ്ധമായ പായസങ്ങളുടെ രുചി അനുഭവിച്ചറിയാനുള്ള അവസരം പായസ പ്രേമികൾക്കായി ഒരുക്കുമെന്ന് കൺവീനർ ശ്രീകുമാർ സദാനന്ദൻ അറിയിച്ചു.
വിവരങ്ങൾക്ക് : 9594227733 ,9821427733