സിഎസ്എംടി സ്റ്റേഷന് സമീപം കൂട്ട ബലാൽസംഗം : ഇരയേയും അഞ്ജാതരേയും പോലീസ് തിരയുന്നു.

0

 

മുംബൈ :  സെപ്തംബർ 22ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന് (സിഎസ്എംടി) പുറത്തുള്ള ടാക്സി സ്റ്റാൻഡിൽ 29 കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌ത രണ്ട് അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു.
രണ്ടുപേരും ചേർന്ന് ടാക്സി സ്റ്റാൻഡിലേക്ക് ബലമായി വലിച്ചു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്വന്തമായി വീടില്ലാത്ത സിഎസ്എംടി സ്റ്റേഷന് സമീപമുള്ള നടപ്പാതയ്ക്ക് സമീപം താമസിക്കുന്ന 29 കാരിയായ സ്ത്രീ സംഭവം ഞങ്ങളെ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ” എംആർഎ മാർഗ് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു .

CSMT ടാക്സി സ്റ്റാൻഡിലേക്ക് ബലമായി കൊണ്ടുപോയി ഒരു കാറിനുപിന്നിൽവെച്ചു ക്രൂരമായി ബലാത്സംഗം ചെയ്‌തതെന്നും , പോകുമ്പോൾ സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് അവർ മുന്നറിയിപ്പ് നൽകിയതായും ഇര നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം ഒക്‌ടോബർ രണ്ടിന് യുവതി നവി മുംബൈയിലേക്ക് പോയി. നെരൂൾ റെയിൽവേ സ്‌റ്റേഷന് സമീപമിരുന്ന് കരയുന്നത് കണ്ടവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച്‌ നടന്ന സംഭവങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കുകയും പരിശോധന നടത്തിയ ശേഷം ആശുപത്രി അധികൃതർ സിഎസ്എംടി റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്ന് എന്ന് പോലീസ് പറഞ്ഞു.

അജ്ഞാതരായ രണ്ട് പേർക്കെതിരെ റെയിൽവേ പോലീസ് ബലാത്സംഗം, കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു.” റെയിൽവേ പോലീസ് യുവതിയെ ദാദർ ഈസ്റ്റിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റിൽ താമസിപ്പിച്ചിരുന്നു. . എംആർഎ മാർഗ് പോലീസ് കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, പരാതിക്കാരി അവിടെനിന്ന് ഭയന്ന് ഓടിപ്പോയതായിട്ടാണ് അറിയാൻ കഴിഞ്ഞത്.പ്രതികൾക്കും പരാതിക്കാരിക്കും ഇപ്പോൾ ഞങ്ങൾ തിരച്ചിൽ നടത്തികൊണ്ടിരിക്കയാണ് ”
പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *